കോട്ടയം: നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. പോത്തന്‍കോട് സ്വദേശി കൊട്ടാരം ബാബുവിനെയാണ് കോട്ടയം പോലീസ് പിടികൂടിയത്. വിവിധ സ്റ്റേഷനുകളില്‍ 200 കേസുകളാണ് ഇയാളുടെ പേരിലുള്ളത്.
വന്‍ കവര്‍ച്ചയ്ക്ക് പദ്ധതിയിടുന്നതിനിടെയാണ് ബാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജിനു സമീപത്തെ ലോഡ്ജില്‍ നിന്നും പോലീസ് പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കാര്‍ത്തികപ്പള്ളി സ്വദേശിയായ മറ്റൊരു മോഷ്ടാവ് പോലീസ് എത്തുന്നതിന് മുന്‍പ് സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. നഗരത്തിലെ സമ്പന്നരുടെ വീടുകളില്‍ മോഷണം നടത്തുന്നതിന് വേണ്ടി പദ്ധതിയിടുന്നതിനിടെയാണ് ബാബു പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
മോഷ്ടിച്ച മുതല്‍ ഉപയോഗിച്ച് ജീവിതം ആര്‍ഭാടമാക്കുകയാണ് ബാബുവിന്റെ പതിവ് രീതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലഭിച്ച പരോളിലാണ് ഇയാള്‍ പുറത്തിറങ്ങിയത്. ഏറ്റുമാനൂര്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുരേഷ് വി. നായര്‍ പറഞ്ഞു. ഗാന്ധിനഗര്‍ പരിസരത്തെ പള്ളികളിലും ഗുരുമന്ദിരങ്ങളിലും കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന കേസില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments