കൊല്ലം: മക്കയിൽ മലയാളി നഴ്സ് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ. കൊല്ലം അഞ്ചൽ സ്വദേശിനി മുഹ്സിനയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവിനെതിരെ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. സ്ത്രീധന പീഡനം മൂലമാണ് മുഹ്സിന ജീവനൊടുക്കിയതെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസമാണ് മുഹ്സിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സൗദി അറേബ്യയിലെ താമസ സ്ഥലത്ത് ഭർത്താവിനെ വീഡിയോ കോൾ വിളിച്ചു കൊണ്ട് മുഹ്സിന ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. റിയാദിലാണ് മുഹ്സിനയുടെ ഭർത്താവ് സമീർ. മൂന്ന് വയസുള്ള കുട്ടിയും ഇരുവർക്കുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സമീറിനെതിരെ യുവതിയുടെ കുടുംബം പുനലൂർ ഡിവൈഎസ്പിക്ക് പരാതി നൽകി.
Post Your Comments