Latest NewsKerala

രാമനാട്ടുകര അപകടം: സിപിഎം പ്രവർത്തകനും സൈബർ പോരാളിയുമായ അർജുൻ ആയങ്കിക്ക് സ്വർണ്ണക്കടത്തിൽ ബന്ധമെന്ന് റിപ്പോർട്ട്

സ്വർണക്കടത്തിൽ ഇടനിലക്കാരനായി നിന്നത് കണ്ണൂർ അഴീക്കൽ സ്വദേശിയും സജീവ സിപിഎം പ്രവർത്തകനുമായ അർജ്ജുൻ ആയങ്കി

കോഴിക്കോട്: രാമനാട്ടുകര വാഹനാപകടത്തിൽ അന്വേഷണം സിപിഎം പ്രവർത്തകരിലേക്ക്. സിപിഎമ്മിന്റെ സ്വർണക്കടത്തു ബന്ധം പുറത്തായെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. രാമനാട്ടുകര അപകടം നടന്നത് സ്വർണക്കടത്തു സംഘത്തിന് എസ്‌കോർട്ട് പോയ വാഹനങ്ങളാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ സംശയം. അതെ സമയം ഇതിലെ മുഖ്യ കണ്ണി അർജുൻ ആയങ്കി എന്ന സിപിഎം പ്രവർത്തകനാണെന്നാണ് ജനം ടിവി റിപ്പോർട്ട് ചെയ്യുന്നത്. അർജുൻ ഇപ്പോൾ ഒളിവിലാണെന്നാണ് സൂചന.  സ്വർണക്കടത്തിൽ ഇടനിലക്കാരനായി നിന്നത് കണ്ണൂർ അഴീക്കൽ സ്വദേശിയും സജീവ സിപിഎം പ്രവർത്തകനുമായ അർജ്ജുൻ ആയങ്കിആണെന്നാണ് ചാനൽ റിപ്പോർട്ട് ചെയ്യുന്നത്.

ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്തായ അർജുൻ ആയങ്കി സോഷ്യൽ മീഡിയയിൽ സിപിഎമ്മിന്റെ സൈബർ പോരാളിയാണ്.  സംഭവ ദിവസം അർജുൻ ആയങ്കി കരിപ്പൂർ വിമാനത്താവളത്തിലെത്തിയതിന്റെ ദൃശ്യങ്ങൾ ജനം ടിവി പുറത്തുവിട്ടിട്ടുണ്ട്. ആകാശ് തില്ലങ്കേരിക്കും അർജുനും സ്വർണ്ണക്കടത്ത് കുഴൽ പണ ഇടപാടുകാരുടെ ബന്ധമുണ്ടെന്നും ഇവർ ഇടനില നിൽക്കുന്നതായും ആരോപണമുണ്ട്. അതേസമയം യാതൊരു ജോലിയുമില്ലാത്ത അർജുൻ അടുത്ത സമയത്തായി ആഡംബര ജീവിതമാണ് നയിച്ചിരുന്നത് എന്നാണ് ആരോപണം.

അർജുന് വിലകൂടിയ ബൈക്കും കാറും എല്ലാം എങ്ങനെ വന്നെന്നു അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.  രാമനാട്ടുകരയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വലിയ ഒരു അപകടവും സ്വർണ്ണക്കടത്തും തെളിഞ്ഞിട്ടും സിപിഎം ഉൾപ്പെട്ടിരിക്കുന്നതിനാൽ അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി ജാനുവിന് കോഴ കൊടുത്തു എന്ന് വലിയ തലക്കെട്ടിൽ യാതൊരു തെളിവുമില്ലാതെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയാണെന്നും ബിജെപി ആരോപിക്കുന്നു. അതേസമയം അർജുൻ ആയങ്കിയുടെ ഫേസ്‌ബുക്ക് പ്രൊഫൈൽ ഇപ്പോൾ ലോക്ക് ചെയ്ത നിലയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button