Latest NewsKeralaNewsCrime

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചു: യുവതി അറസ്റ്റിൽ

പൊലീസിന് ഏറെ വെല്ലുവിളിയായ സംഭവത്തിൽ സമീപവാസികളുടെ അടക്കം 8 പേരുടെ ഡി.എൻ.എ പരിശോധന നടത്തിയാണ് യഥാർഥ പ്രതിയെ കുടുക്കിയത്

ചാത്തന്നൂർ : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ പ്രസവിച്ചയുടൻ ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ വിവാഹിതയായ യുവതി അറസ്റ്റിൽ. കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ രേഷ്മ (22)യാണ് 6 മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ അറസ്റ്റിലായത്. ഉപേക്ഷിച്ച കുഞ്ഞ് മണിക്കൂറുകൾക്കകം മരിച്ചതോടെ രേഷ്മയ്ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. ബാങ്ക് ജീവനക്കാരനെന്ന പറയുന്ന കൊല്ലം സ്വദേശിയായ കാമുകനെ രേഷ്മ ഇതുവരെ നേരിൽ കണ്ടിട്ടില്ല. ഇയാൾക്കു വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി.

പൊലീസിന് ഏറെ വെല്ലുവിളിയായ സംഭവത്തിൽ സമീപവാസികളുടെ അടക്കം 8 പേരുടെ ഡി.എൻ.എ പരിശോധന നടത്തിയാണ് യഥാർഥ പ്രതിയെ കുടുക്കിയത്.രണ്ടാമതൊരു കുഞ്ഞു കൂടി ഉണ്ടെങ്കിൽ സ്വീകരിക്കാനാവില്ലെന്ന് കാമുകൻ പറഞ്ഞിരുന്നതിനാൽ വീണ്ടും ഗർഭിണിയായതും പ്രസവിച്ചതും ഇയാളെ അറിയിച്ചിരുന്നില്ല. വിവരം ഭർത്താവിൽ നിന്നും മാതാപിതാക്കളിൽ നിന്നും മറച്ചുവച്ചെന്നും പൊലീസ് പറയുന്നു.

Read Also  :  പ്രവേശന വിലക്ക് നീക്കി യുഎഇ: പ്രവാസികൾക്ക് ഇന്നുമുതൽ പ്രവേശനാനുമതി

ജനുവരി 4-ന് രാത്രി 9 മണിയോടെ വീടിനു പുറത്തുള്ള കുളിമുറിയിൽ ആൺകുട്ടിയെ പ്രസവിച്ച രേഷ്മ, പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാതെ കുളിമുറിക്കു സമീപത്തെ റബർ തോട്ടത്തിലെ കരിയിലകൾ കൂട്ടിയിടുന്ന കുഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് പ്രസവിച്ച സ്ഥലം കഴുകി വൃത്തിയാക്കിയ ശേഷം ഭർത്താവിനൊപ്പം കിടന്നുറങ്ങുകയും ചെയ്തു. രാവിലെ കരച്ചിൽ കേട്ടെത്തിയ വിഷ്ണു തന്നെ കുഞ്ഞിനെ എടുത്തെങ്കിലും അതു തന്റെ ചോരയിൽ പിറന്ന കുഞ്ഞാണെന്ന് അറിഞ്ഞിരുന്നില്ല.
തുടർന്ന് പാരിപ്പള്ളി പൊലീസ് കുഞ്ഞിനെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് വൈകാതെ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button