തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്. ആറ് മണി തള്ള് മാത്രമായ പത്രസമ്മേളനങ്ങളെ മറയാക്കി പതിനായിരക്കണക്കിന് കോടിയുടെ അഴിമതി ആരോപണങ്ങളിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനം കോവിഡിനെ കുറിച്ചുള്ള വിവരങ്ങളും സർക്കാരിന്റെ തീരുമാനങ്ങളും പൊതുജനങ്ങളെ അറിയിക്കാനുള്ള മാർഗമാണ് എന്നാണ് പറയുന്നത്. എന്നാൽ, ജനങ്ങളോട് അത്തരത്തിൽ സംവദിക്കാനെന്ന വ്യാജേന നടക്കുന്ന പത്രസമ്മേളനങ്ങൾ പ്രത്യേക ആക്ഷനുകളിൽ മാത്രം ഒതുങ്ങുന്നത് ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണെന്നും കൊടിക്കുന്നിൽ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also : കേരളത്തിൽ നടക്കുന്ന സ്ത്രീപീഡനങ്ങളുടെ അടിസ്ഥാനസ്രോതസ്സ് കുടുംബമാണ്: സുനിൽ പി ഇളയിടം
കുറിപ്പിന്റെ പൂർണരൂപം :
പിണറായി വിജയൻറെ ഭരണത്തിന് കീഴിലെ അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് കഴിഞ്ഞ ദിവസം വയനാട്ടിൽ യാത്രക്കാർക്കും സ്ത്രീകൾക്കും നേരെ ഉണ്ടായ പോലീസ് അതിക്രമം. മതിയായ രേഖകളുമായി എത്തിയ ആളുകളെ അതിർത്തി കടക്കാൻ അനുവദിക്കാതെ ഹോംസ്റ്റേകളിൽ താമസിക്കാൻ നിർബന്ധിക്കുകയും അതിന് തയ്യാറായില്ലെങ്കിൽ തിരിച്ച് പോവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ക്രൂരമായ രീതിയിലുള്ള അതിക്രമങ്ങളുടെയും ദേഹോപദ്രവത്തിന്റെയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. മൊബൈൽ നെറ്റ്വർക്ക് പോലുമില്ലാത്ത സ്ഥലത്ത് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ വന്യമൃഗങ്ങളുടെ മുന്നിലേക്ക് തിരിച്ചയക്കുന്ന അവസ്ഥ ഭയാനകമാണ്. പോലീസ് ഉദ്യോഗസ്ഥർ ഹോംസ്റ്റേയിൽ നിൽക്കാൻ ആവശ്യപ്പെടുന്നതിന് പിന്നിലെ ഉദ്ദേശവും ദുരൂഹമാണ്.
Read Also : ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം
അതിർത്തി കടക്കുന്നതിലടക്കമുള്ള സർക്കാർ നിർദ്ദേശങ്ങൾ ജനങ്ങളിലേക്കും ഭരണ സംവിധാനങ്ങളിലേക്കും എത്തിക്കാൻ കഴിയുന്നില്ല എന്നത് തികഞ്ഞ പരാജയമാണ്. എല്ലാ ദിവസവും നടക്കുന്ന പത്രസമ്മേളനം കോവിഡിനെ കുറിച്ചുള്ള വിവരങ്ങളും സർക്കാരിന്റെ തീരുമാനങ്ങളും പൊതുജനങ്ങളെ അറിയിക്കാനുള്ള മാർഗമാണ് എന്നാണ് പറയുന്നത്. പക്ഷെ ജനങ്ങളോട് അത്തരത്തിൽ സംവദിക്കാൻ എന്ന വ്യാജേനെ നടക്കുന്ന പത്രസമ്മേളനങ്ങൾ “പ്രത്യേക ആക്ഷനുകളിൽ” മാത്രം ഒതുങ്ങുന്നത് ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.
ഒന്നാമത് അദ്ദേഹം വായിക്കുന്നത് വളരെ പതുക്കെ ആണ്. രണ്ടാമത് അദ്ദേഹം വ്യക്തിപരമായ വിഷയങ്ങൾ പറയാൻ കൂടി ധാരാളം സമയം എടുക്കുന്നു. കോവിഡ് പോലെ ജനങ്ങളുടെ ജീവനേയും ജീവിതത്തേയും ബാധിക്കുന്ന വിഷയത്തിൽ വിവരങ്ങൾ വേഗത്തിൽ അറിയാനുള്ള അവകാശം ഇവിടുത്തെ ഓരോ മനുഷ്യനും ഉണ്ട്. എല്ലാവരുടേയും സമയം വിലപ്പെട്ടതാണ്. വീട്ടു ജോലികൾ മാത്രം ചെയ്യുന്ന ഒരു വീട്ടമ്മയുടെ പോലും ഉല്ലാസകരമായ മറ്റെന്തെങ്കിലും കാണാനുള്ള സമയമാണ് മുഖ്യമന്ത്രിയുടെ ഒച്ചിഴയുന്നത് പോലുള്ള പത്രസമ്മേളനം അപഹരിക്കുന്നത്. ജനങ്ങൾ അങ്ങേയറ്റം മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഈ ഘട്ടത്തിൽ അവരുടെ നീത്യജീവിതത്തെ ബാധിക്കുന്ന വിവരങ്ങൾ അറിയാൻ ഇത്രയേറെ സമയം ചിലവഴിക്കേണ്ടി വരുന്നത് ഈ കാലഘട്ടത്തിന് നിരക്കുന്നതല്ലെന്ന് മാത്രമല്ല അനീതിയുമാണ്.
Read Also : ഭർത്താവിനെ വീഡിയോ കോൾ ചെയ്തുകൊണ്ട് കൊല്ലം സ്വദേശിനി ആത്മഹത്യ ചെയ്തു: സ്ത്രീധന പീഡനമെന്ന് കുടുംബം
ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള നൂറ് കണക്കിന് പോലീസുകാർ പോലീസ് ആസ്ഥാനത്ത് മാസ്ക് പോലും ധരിക്കാതെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ പോലീസ് മന്ത്രി നടത്തിയ ന്യായീകരണം സാമാന്യ ബോധമുള്ള ആരെയും നാണിപ്പിക്കുന്നതാണ്.
കൃത്യതയില്ലാത്ത, ആറ് മണി തള്ള് മാത്രമായ ഇതേ പത്രസമ്മേളനങ്ങളുടെ മറവിലാണ് സർക്കാരിനെതിരെ തെളിവ് സഹിതം പുറത്തുവന്ന പതിനായിരക്കണക്കിന് കോടിയുടെ അഴിമതി ആരോപണങ്ങളിൽ നിന്നും, സർക്കാർ സംവിധാനങ്ങളുടെ മറവിൽ സ്വർണ്ണക്കള്ളക്കടത്ത് അടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയത്.
Read Also : രാവിലെ എഴുന്നേൽക്കാൻ മടിയാണോ? ചില ടിപ്സ് ഇതാ, മടി ഇനി പമ്പ കടക്കും !
അതിനാൽ രാഷ്ട്രീയപരമായ കാര്യങ്ങൾക്കും വ്യക്തിപരമായ മറ്റെന്ത് കാര്യത്തിനും മുഖ്യമന്ത്രിക്ക് പത്രസമ്മേളനം വിളിക്കാവുന്നതാണ്. പക്ഷെ കൃത്യമായ കോവിഡ് നിർദ്ദേശങ്ങൾക്ക് പൊതുജന താല്പര്യാർത്ഥം ഉള്ള വിവരങ്ങൾ ഉൾപ്പെടുത്തി വേഗത്തിൽ വായിക്കാൻ പറ്റുന്ന മന്ത്രി സഭയിലെ മറ്റാരെയെങ്കിലും കോവിഡ് വാർത്താ സമ്മേളനം ഏൽപ്പിക്കണമെന്നൊ, വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഒഴിവിനു കാത്തുനിൽക്കാതെ തൽസമയം പത്രങ്ങൾക്കും ഔദ്യോഗിക വെബ്സൈറ്റുകൾക്കും നൽകണമെന്നും സാമൂഹിക സുരക്ഷയെ മുൻനിർത്തി താൽപര്യപ്പെടുന്നു.
Post Your Comments