തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പിക്ക് എതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഒരു ഭാഗമാണ് ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പ്രതികരിച്ചു. സി.കെ.ജാനുവിന് കെ.സുരേന്ദ്രന് 25 ലക്ഷം നല്‍കിയതിന്റെ തെളിവായി ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് ശബ്ദരേഖ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് പ്രതികരണവുമായി കെ.സുരേന്ദ്രന് രംഗത്ത് എത്തിയത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തനിക്ക് നേരെ ഉയര്‍ത്തുന്നതെന്നും കള്ളക്കേസുണ്ടാക്കി ബിജെപിയെ വായടപ്പിക്കാമെന്ന് സര്‍ക്കാര്‍ വിചാരിക്കേണ്ടെന്നും സുരേന്ദ്രന് പറഞ്ഞു. സര്‍ക്കാരിന്റെ പ്രതികാരരാഷ്ട്രീയത്തിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
‘ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ടല്ലോ. അവര്‍ അന്വേഷിക്കട്ടെ. എന്ത് വെളിപ്പെടുത്തലാണെന്നാണ് നിങ്ങള്‍ ഈ പറയുന്നത്. നിങ്ങള്‍ക്ക് വേറെ വാര്‍ത്തയൊന്നും കൊടുക്കാനില്ലേ. എന്തോ വലിയ അത്ഭുതം സംഭവിച്ചത് പോലെ. ഒരു സത്യവുമില്ലാത്തെ പ്രചാരവേലയാണ് ഇപ്പോള്‍ നടക്കുന്നത്. പൊലീസ് അന്വേഷിക്കുന്നുണ്ടല്ലോ. ഒരു കള്ളക്കേസുണ്ടാക്കി ബിജെപിയെ വായടപ്പിക്കാമെന്നാണ് വിചാരിക്കുന്നത്. ഈ കേസുകളെയൊന്നും ഞങ്ങള്‍ ഭയപ്പെടില്ല. സര്‍ക്കാരിന്റെ പ്രതികാരരാഷ്ട്രീയത്തിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ‘ കെ.സുരേന്ദ്രന് അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് 26 ന് ബത്തേരിയിലെ ഹോംസ്റ്റേയില്‍ വച്ചാണ് സി.കെ ജാനുവിന് 25 ലക്ഷം രൂപ ബിജെപി നേതാക്കള്‍ നല്‍കിയതെന്ന് പ്രസീത അഴീക്കോട് വ്യക്തമാക്കി. ഇതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
Post Your Comments