തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണിക്കൊരുങ്ങി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയിലാണ് ആദ്യം ഉടച്ചുവാര്‍ക്കല്‍ നടത്തുക. ഭാരവാഹികളടക്കം 51 പേര്‍ മാത്രം ഉള്‍പ്പെടുന്ന കമ്മിറ്റിക്കായിരിക്കും രൂപം നല്‍കുക. പൊതുജനങ്ങളിലേക്ക് പാര്‍ട്ടിയുടെ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി അയല്‍ക്കൂട്ടങ്ങള്‍ക്ക് രൂപം നല്‍കുമെന്നും ഇന്ദിരാഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
Read Also : സര്‍വ്വകക്ഷി യോഗത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ വധിച്ചു
അതേസമയം, കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായ ശേഷം ആദ്യ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം ചേര്‍ന്നു. കെപിസിസി ഡിസിസി പുനഃസംഘടനയ്ക്കായി മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നതായിരുന്നു രാഷ്ട്രീയകാര്യ സമിതിയിലെ മുഖ്യ ചര്‍ച്ചാവിഷയം. നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്കം പരാജയപ്പെട്ടവരെ കെപിസിസി ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തണോ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരെ ഡിസിസി ഭാരവാഹികളായി പരിഗണിക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്തു.
Post Your Comments