KeralaLatest NewsNews

വിസ്മയ വിഷയത്തിൽ പ്രതികരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട നടൻ ജയറാമിനെതിരെ സൈബർ ആക്രമണവുമായി മലയാളികൾ

കൊച്ചി : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ അവസ്ഥ നാളെ ഓരോ വീട്ടിലും സംഭവിച്ചേക്കാമെന്ന് ഓര്‍മ്മിപ്പിച്ച നടന്‍ ജയറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാലയുമായി മലയാളികൾ.

Read Also : ലോക റെക്കോര്‍ഡ് നേടാനായി രാജ്യത്ത് കോവിഡ് വാക്‌സിന്‍ പൂഴ്ത്തിവെച്ചെന്ന് പി ചിദംബരം 

‘പെൺ മക്കളുള്ള ഓരോ അച്ഛനമ്മമാരുടെ മനസ്സിലും ഒരു നോവായി മാറുകയാണ് വിസ്മയ. മാതാപിതാക്കള്‍ വിഷമിക്കുമെന്ന് കരുതി ഭര്‍തൃ വീട്ടില്‍ സംഭവിക്കുന്നതൊക്കെ ഉള്ളിലൊതുക്കി കഴിയുന്ന കേരളത്തിന്റെ പെണ്മക്കള്‍ക്ക് എല്ലാ പ്രശ്‌നങ്ങളും പങ്കുവെയ്ക്കാന്‍ പാകത്തില്‍ സൈബര്‍ ഇടങ്ങള്‍ തുറന്നു കഴിഞ്ഞു’ . ഇന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ആത്മഹത്യകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതും മാതാപിതാക്കളെ കൂടുതല്‍ ആശങ്കയിലാക്കുന്നുവെന്നും പറഞ്ഞാണ് ജയറാം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അതേസമയം പോസ്റ്റിന് താഴെ വ്യക്തിഹത്യ കമെന്റുകളുമായി എത്തിയിരിക്കുകയാണ് ആരാധകർ. ഒരു ആരാധകന്റെ മറുപടി ഇങ്ങനെ ‘വിവാഹപ്രായയമായ ഒരു പെൺകുട്ടിയെ സ്വർണം കൊണ്ടാണ് ഒരുക്കേണ്ടത് എന്ന് ചേട്ടനെപോലുള്ളവർ ഈ സമൂഹത്തിനു പരസ്യത്തിലൂടെ പറയുന്നിടത്തോളം കാലം. പെൺകുട്ടികൾക്ക് സ്വർണം വാങ്ങിക്കാൻ നെട്ടേട്ടമോടുന്ന രക്ഷിതാക്കളും, ഇത്തരം മരണങ്ങളും കൂടുകയേ ഉള്ളു .. പെൺകുട്ടികളെ മനസികമായിട്ടാണ് വിവാഹത്തിന് ഒരുക്കേണ്ടത് എന്ന സന്ദേശമാണ് കൊടുക്കേണ്ടത്’,.

മറ്റൊരു ആരാധകന്റെ ചോദ്യം ഇങ്ങനെ , ‘ചേട്ടോ, ചേട്ടൻ മകളുമൊത്ത് അഭിനയിച്ച പരസ്യമൊക്കെ സൃഷ്ടിച്ച കുറെ ബോധ്യങ്ങൾ ഉണ്ട് അതിന്റെ കൂടി രക്തസാക്ഷിയാണ് ആ കുട്ടി .കയ്യിലെ ചോര കഴുകി വന്ന് പോസ്റ്റിട് ചേട്ടാ’.

ജയറാമും മകൾ മാളവികയും അഭിനയിച്ച മലബാർ ഗോൾഡിന്റെ പരസ്യം മുൻനിർത്തിയാണ് ട്രോളുകൾ മുഴുവൻ. ട്രോളുകളെല്ലാം സോഷ്യൽ മീഡിയകളിൽ വൈറൽ ആകുകയാണ്.

https://www.facebook.com/JayaramActor/posts/351672999652891?__cft__[0]=AZWk2P1Kjv108LUnTpNRmWExmx9DiXy6T9bJex97XX1VZ7JYfGaupWtejyeX4vlhmWBeEPlpsQCCJ10sow5k4TtRQQYNcgX7UYmTfB_FpIqfRgtaz6aLj4aNdzHkL85keQeTlwLLNvs56YVec9-VvOeA&__tn__=%2CO%2CP-R

shortlink

Related Articles

Post Your Comments

Related Articles


Back to top button