KeralaLatest NewsIndiaNews

പ്രധാനമന്ത്രിക്ക് കത്തയച്ചപ്പോൾ സുരേഷ് സ്വപ്നത്തിൽ പോലും ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല: അമ്പരന്ന് നാട്ടുകാർ

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാർ സ്വദേശിയായ കുറുമുട്ടത്ത് വീട്ടിൽ സുരേഷ് കുമാർ ഇപ്പോഴും ഞെട്ടലിൽ നിന്നും മുക്തനായിട്ടില്ല. തന്റെ ഒരു പരാതിയിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടുമെന്ന് സുരേഷ് സ്വപ്നത്തിൽ പോലും കരുതിയില്ല. സിബിൽ സ്‌കോറിൽ തന്നെ അകാരണമായി ഉൾപ്പെടുത്തി മുദ്ര ലോൺ തടസ്സപ്പെടുത്തിയ സ്വകാര്യ ബാങ്കിനെതിരെ സുരേഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയിരുന്നു.

അധികം വൈകാതെ പ്രശനം പരിഹരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് സുരേഷ് കുമാർ. ബാങ്കിനെതിരെ സുരേഷ് പ്രധാനമന്ത്രിക്ക് പരാതി അയച്ചെങ്കിലും ഉന്നത ഇടപെടൽ ഉണ്ടാകുമെന്ന യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. എന്നാൽ പരാതി അയച്ച് രണ്ടാഴ്ച പിന്നിട്ടപ്പോൾ റിസേർവ് ബാങ്കിൽ നിന്ന് സുരേഷിനെ തേടി ഒരു ഫോൺകോൾ എത്തി. ‘താങ്കൾ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നോ? പരാതിയിൽ ആവശ്യമായ നടപടി ഉടൻ സ്വീകരിക്കുന്നതാണ്’ എന്നായിരുന്നു മറുതലയ്ക്കൽ നിന്നും കേട്ടത്. എന്നാൽ, സുരേഷ് ഇത് കാര്യമാക്കിയില്ല.

Also Read:കൊച്ചിക്കാര്‍ക്ക് ആശ്വാസം: സര്‍വീസ് പുന:രാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ

രണ്ട് ദിവസങ്ങൾക്ക് മുൻപ് വീണ്ടും കോൾ വന്നു. സ്വകാര്യ ബാങ്കിൽ നിന്നെടുത്ത ലോണും, അതിന്റെ വിശദാശംങ്ങളും ലോൺ അടച്ചു തീർത്ത തുകയും എല്ലാം ആരാഞ്ഞു. അബദ്ധത്തിൽ തെറ്റ് പിണഞ്ഞതാണെന്നും പരിഹരിച്ചുവെന്നും അവർ സുരേഷിനെ അറിയിച്ചു. കൂട്ടത്തിൽ പ്രധാനമന്ത്രിക്കയച്ച കത്തിനെ കുറിച്ചും അവർ സുരേഷിനോട് കാര്യങ്ങൾ ചോദിച്ചു. ഇതൊന്നും കൂടാതെ, കഴിഞ്ഞ ദിവസം റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രശ്നം പരിഹരിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്തും ലഭിച്ചു. താങ്കൾ പ്രധാനമന്ത്രിയോട് ഉന്നയിച്ച പരാതി പരിഹരിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു കത്ത്.

കോഴഞ്ചേരി ആസ്ഥാനമായുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ കോട്ടയം ബ്രാഞ്ചിൽ നിന്നാണ് സുരേഷ് 7 വർഷത്തെ കാലാവധിയിൽ 12,75,775 രൂപ കടമെടുത്തത്. മൂന്നു വർഷം കൊണ്ട് 21,79,656 രൂപ തിരിച്ചടച്ച് വായ്പ ക്ളോസ് ചെയ്തു. തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മുദ്ര ലോണിനായി സമീപിച്ചപ്പോഴാണ് സിബിൽ ബാധ്യത ശ്രദ്ധയിൽ പെട്ടത്. പണം പലിശ സഹിതം അടച്ചിട്ടും സുരേഷിന്റെ സിബിൽ ബാധ്യത ഒഴിവാക്കാൻ ബാങ്ക് തയ്യാറാകാതെ വന്നതോടെയാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഭാരതത്തിലെ 130 കോടി ജനങ്ങളിൽ ഓരോരുത്തരിലും പ്രധാനമന്ത്രിയുടെ കരുതലും കരുണയും എത്തുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button