News

‘സ്ത്രീധനം വാങ്ങാത്ത ഒരു നാടുണ്ടെങ്കിൽ അത് കണ്ണൂരാണ്’: വിസ്മയ കേസിൽ സോഷ്യൽ മീഡിയയിലെ മറ്റൊരു ചർച്ച ഇങ്ങനെ

കണ്ണൂർ: കൊല്ലത്ത് വിസ്മയ ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം കേരളം ചർച്ച ചെയ്യുകയാണ്. സ്ത്രീധമാണ്‌ വിസ്മയയുടെ ജീവനെടുത്തത് എന്നറിഞ്ഞതോടെ സോഷ്യൽ മീഡിയകളിൽ കൊണ്ടുപിടിച്ച ചർച്ച നടക്കുകയാണ്. ഡി.വൈ.എഫ്.ഐ മുതൽ സി.പി.എം വരെ സ്ത്രീധന നിരോധന നിയമം നടപ്പിലാക്കിയത് പുരോഗമന ലോകം അറിഞ്ഞില്ലേയെന്നും സ്ത്രീധനം കൊടുക്കില്ലെന്നും വാങ്ങില്ലെന്നും നമ്മൾ തന്നെ ഉറപ്പിച്ച് തീരുമാനമെടുക്കണമെന്നും ആഹ്വാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, സ്ത്രീധനം കൊടുക്കരുതെന്ന് പറഞ്ഞിട്ട് സഖാക്കൾ തന്നെ സ്ത്രീധനം കൊടുക്കുന്ന അവസ്ഥയാണെന്നും അതിന്റെ തെളിവാണ് വിസ്മയ എന്നും ഒരു കൂട്ടം ആളുകൾ പറയുന്നു. വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ സി.പി.ഐ കൈതോട് ബ്രാഞ്ച് സെക്രട്ടറിയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. സഖാക്കൾ തന്നെ മക്കളെ വൻതുക സ്ത്രീധനം നൽകി വിവാഹം കഴിപ്പിക്കുന്നുവെന്നും ഇത് ഇരട്ടത്താപ്പാണെന്നും വാദിക്കുന്നവരുണ്ട്. മന്ത്രി ജെ. ചിഞ്ചുറാണിയാണ് ത്രിവിക്രമൻ സി.പി.ഐ കൈതോട് ബ്രാഞ്ച് സെക്രട്ടറിയാണെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ നിലമേൽ മേഖല കമ്മിറ്റിയും വിസ്മയയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Also Read:രാമനാട്ടുകര അപകടം: സിപിഎം പ്രവർത്തകനും സൈബർ പോരാളിയുമായ അർജുൻ ആയങ്കിക്ക് സ്വർണ്ണക്കടത്തിൽ ബന്ധമെന്ന് റിപ്പോർട്ട്

കഴിഞ്ഞ രണ്ട് ദിവസമായി സംഭവിച്ച ആത്മഹത്യ കേസുകൾ സംബന്ധിച്ച് സോഷ്യൽ മീഡിയകളിൽ വടക്ക്/തെക്ക് വിഭജനവും നടക്കുന്നുണ്ട്. തെക്കൻ ജില്ലകളിലാണ് സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതെന്നും ഒരു വിഭാഗം. വടക്കൻ ജില്ലകളിൽ പ്രത്യേകിച്ച് കണ്ണൂർ ജില്ലയിൽ സ്ത്രീധനമെന്ന സംഗതിയെ ഇല്ലെന്നാണ് ഇവരുടെ വാദം. എന്നാൽ, സ്ത്രീധനം ചോദിക്കാറില്ലെന്നും പെൺവീട്ടുകാർ കണ്ടറിഞ്ഞ് എല്ലാം ചെയ്യുകയാണ് പതിവെന്നും ഇവരെ പരിഹസിച്ച് ചിലർ മുൻനിരയിൽ തന്നെയുണ്ട്. സ്ത്രീധനം ചോദിക്കാറില്ലെങ്കിലും അടുക്കള കാണൽ എന്നൊരു ചടങ്ങ് വടക്കൻ ജില്ലകളിലുണ്ട്. ഈ സമയത്ത് പെൺവീട്ടുകാർ വരന്റെ വീട്ടിലേക്ക് ആവശ്യമായ ഫ്രിഡ്ജ്, വാഷിംഗ്‌മെഷീൻ, അലമാര തുടങ്ങിയ സാധനങ്ങൾ വാങ്ങിക്കൊടുന്നുന്ന ചടങ്ങിനെയാണ് ഇങ്ങനെ പറയുന്നത്. ഈ ചടങ്ങുകൾക്കെതിരെയും സോഷ്യൽ മീഡിയയിൽ പ്രതിഷേധമുയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button