ന്യൂഡൽഹി : പഴയ രണ്ട് രൂപ നാണയം വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കാൻ ഇതാ ഒരു സുവർണാവസരം. ബെംഗളൂരു ആസ്ഥാനമായുള്ള ഓൺലൈൻ കച്ചവട സൈറ്റായ ക്വിക്കർ ആണ് ഇതിന് അവസരമൊരുക്കുന്നത്. ക്വിക്കർ ആവശ്യപ്പെടുന്ന സവിശേഷതയോടുകൂടിയ പഴയ രണ്ട് രൂപ നാണയത്തിന് പകരമായി 5 ലക്ഷം രൂപവരെയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുകയെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു ഭാഗത്ത് ഇന്ത്യന്‍ പതാകയുള്ള 1994, 1995, 1997, 2000-ത്തിൽ ഇറങ്ങിയ നാണയത്തിന് ക്യൂക്കര്‍ വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന മൂല്യം അഞ്ച് ലക്ഷം രൂപയാണ്. ഇതേ രീതിയിലുള്ള ഒരു രൂപ കോയിന് വില 2 ലക്ഷം രൂപയാണ് സൈറ്റില്‍ കാണിച്ചിരിക്കുന്നത്. അതേസമയം, 1918-ല്‍ ഇറക്കിയ ഒരു രൂപയുടെ പഴയ നാണയം ഉണ്ടെങ്കില്‍ 9 ലക്ഷം ലഭിക്കും എന്നാണ് സൈറ്റിലെ പരസ്യം പറയുന്നത്.
Read Also : ഉപയോഗമില്ലാതെ കിടക്കുന്ന ക്ഷേത്ര ഭൂമി വരുമാന സ്രോതസ്സാക്കിയാൽ നല്ലത്: കെ.രാധാകൃഷ്ണൻ
ഇവ വിൽക്കുന്നതിനായി ആദ്യം ക്വിക്കറിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ശേഷം നാണയത്തിന്റെ ചിത്രങ്ങളും മറ്റ് വിശദവിവരങ്ങളും സൈറ്റിൽ പങ്കുവയ്ക്കണം. ലേലത്തിലൂടെയാണ് നാണയം വിൽക്കുക. പരമാവധി 5 ലക്ഷം രൂപ വരെയാണ് ലേലത്തുകയായി ലഭിക്കുക. തുക സംബന്ധിച്ച് വാങ്ങുന്നയാളുമായി ചർച്ച ചെയ്യാനുള്ള അവസരവും സൈറ്റ് ഒരുക്കിയിട്ടുണ്ട്.
Post Your Comments