![](/wp-content/uploads/2021/06/untitled-37.jpg)
കൊല്ലം: വിവാഹത്തിന് മുൻപും വിസ്‌മയയെ കിരൺ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. വിവാഹ നിശ്ചയത്തിന് ശേഷം സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം അയയ്ക്കുന്നതും സഹപാഠികളായ ആൺകുട്ടികളോട് സംസാരിക്കുന്നതും കിരണിനിഷ്ടമായിരുന്നില്ലെന്ന് വിസ്മയയുടെ അമ്മ സജിത വി നായർ വെളിപ്പെടുത്തുന്നു.
‘ഞാനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്‌മയ ഒരിക്കൽ കിരണിനോട് ചോദിച്ചിരുന്നു. അന്ന്, ജീവിക്കണമെങ്കിൽ സ്ത്രീധനം വേണമെന്നായിരുന്നു കിരണിന്‍റെ മറുപടി. വിവാഹത്തിന് ശേഷം കാറിന് മൈലേജ് കിട്ടുന്നില്ലെന്നും മറ്റൊരു കാർ വേണമെന്നും പറഞ്ഞ് വീട്ടിൽ വന്നു വഴക്കുണ്ടാക്കി’, വിസ്മയയുടെ അമ്മ പറയുന്നു.
Also Read:കോവിഡ് വാക്സിനേഷൻ കഴിഞ്ഞ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുമായി പ്രമുഖ വിമാന കമ്പനി
വിവാഹത്തിന് മുൻപ് വിസ്‌മയ പഠിക്കുന്ന കോളജിൽ പലപ്പോഴും കിരൺ കാണാൻ എത്തിയിരുന്നു. അന്ന് മുതൽ പ്രശ്‌നങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം അടുത്ത സമയത്തുമാത്രമാണ് മകൾ തന്നോട് പറഞ്ഞതെന്ന് അമ്മ പറയുന്നു. കിരൺ ഉപദ്രവിക്കുന്നതെല്ലാം വിസ്മയ സുഹൃത്തുക്കളോടായിരുന്നു പങ്കുവെച്ചിരുന്നത്.
വഴക്ക് കൂടിയതോടെ, വിവാഹമോചനം നേടാമെന്ന തീരുമാനത്തിലേക്ക് കുടുംബമെത്തി. ഇതിനായി മാർച്ച് 25ന് സമുദായനേതാക്കൾ ഇടപെട്ട് ചർച്ച നിശ്ചയിച്ചു. ഇതറിഞ്ഞ് കിരൺ വിസ്‌മയയെ വീണ്ടും ഫോൺ ചെയ്തു തുടങ്ങി. തന്‍റെ ജന്മദിനത്തിന് മുമ്പ് വീട്ടിൽ തിരിച്ചു വന്നില്ലെങ്കിൽ ഇനി ഒരിക്കലും വരേണ്ടെന്നു കിരൺ പറഞ്ഞു. അങ്ങനെയാണ് പരീക്ഷയ്ക്കായി കോളജിൽ പോയ വിസ്‌മയ, കിരൺ അവിടെ ചെന്നു വിളിച്ചപ്പോൾ പോയതെന്നാണ് അമ്മയുടെ വെളിപ്പെടുത്തൽ.
Post Your Comments