കൊല്ലം: വിസ്മയയുടെ മരണത്തിൽ പ്രതികരിച്ച് ഭർത്താവ് കിരണിന്റെ മാതാപിതാക്കൾ. തിങ്കളാഴ്ച പുലർച്ചെ കിരണും വിസ്മയയും തമ്മിൽ വഴക്കുണ്ടായെന്ന് മാതാപിതാക്കൾ സമ്മതിച്ചു. വിസ്മയയ്ക്ക് ഫോൺ നൽകാൻ മകൻ തയ്യാറായില്ലെന്നും അവർ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിനോടാണ് അവർ ഇക്കാര്യം പറഞ്ഞത്.
‘തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരക്ക് ശുചിമുറിയില്‍ പോകാനായി എഴുന്നേറ്റപ്പോള്‍ കിരണിന്‍റെയും വിസ്മയയുടെയും മുറിയില്‍ നിന്ന് സംസാരം കേട്ടു. താനും ഭാര്യയും കൂടി മുറിയിലെത്തി കാര്യം അന്വേഷിച്ചപ്പോള്‍ കരഞ്ഞു കൊണ്ട് വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു. എന്നാൽ, വീട്ടില്‍ പോകാന്‍ വാഹനമില്ലെന്നും നേരം വെളുത്ത ശേഷം പോകാമെന്ന് പെണ്‍കുട്ടിയോട് പറഞ്ഞു. ശേഷം മുറിയിലേക്ക് മടങ്ങി. മൂന്നരയോടെ കിരണ്‍ ബാത്ത്റൂമിന്‍റെ വാതിലില്‍ തട്ടി വിളിക്കുന്നത് കേട്ടു. മുറിയില്‍ ചെന്ന് നോക്കുമ്പോൾ വിസ്മയയെ നിലത്ത് കിടത്തി പ്രാഥമിക ശ്രുശൂഷ നല്‍കുകയായിരുന്നു കിരണ്‍. വിസ്മയക്ക് ബോധമില്ലായിരുന്നു. ഉടന്‍തന്നെ വാഹനം വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തി അഞ്ച് മിനിറ്റിന് ശേഷമാണ് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത്’- കിരണിന്‍റെ പിതാവ് പറഞ്ഞു.
Read Also : ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഏഴ് വയസ്സുകാരനെ അടിച്ചുകൊന്നു : അമ്മയും ചെറിയമ്മമാരും അറസ്റ്റിൽ
സ്വന്തം മകളെക്കാളും വിസ്മയയെ സ്നേഹിച്ചിരുന്നതായി കിരണിന്‍റെ മാതാവ് പറഞ്ഞു. ഒരു മാസം മുൻപ് വീട്ടില്‍ പോകണമെന്ന് വിസ്മയ പറഞ്ഞിരുന്നു. വീട്ടുകാരെ കാണാത്തത് കൊണ്ടാവാം അങ്ങനെ പറഞ്ഞതെന്നും മാതാവ് വ്യക്തമാക്കി.
Post Your Comments