ദുബൈ: ഗാസയിലേക്ക് 20 ആംബുലന്‍സ് അയച്ച് യു.എ.ഇ. ദുരിതം നേരിടുന്ന ഫലസ്തീനികളെ സഹായിക്കാനാണ് യു.എ.ഇ ഗസയിലേക്ക് 20 ആംബുലന്‍സ് അയച്ചത്. മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പെട്ട ആംബുലന്‍സാണ് എമിറേറ്റ്സ് റെഡ്ക്രസന്റിന്റെ നേതൃത്വത്തില്‍ അയച്ചത്.
Read Also: വിസ്മയയുടെ വീട്ടിൽ വനിത കമ്മിഷൻ അംഗം ഇന്ന് സന്ദർശനം നടത്തും: ഭര്‍ത്താവ് കിരൺകുമാറിന്റെ അറസ്റ്റ് ഉടൻ
ഫലസ്തീന് ജനതയെ സഹായിക്കാൻ യു.എ.ഇ എല്ലായ്പ്പോഴും ശ്രമിക്കുന്നുണ്ടെന്നും സാമൂഹിക സാഹചര്യങ്ങളെ മറികടക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. റഫ അതിര്‍ത്തിവഴിയാണ് സഹായം എത്തിച്ചത്. കഴിഞ്ഞ ദിവസം 960 ടണ്‍ മെഡിക്കല്‍ സഹായവും 20,000 കുടുംബങ്ങള്‍ക്കുള്ള ഭക്ഷണവും ഗാസയിൽ എത്തിച്ചിരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 58,000 ഡോസ് സ്പുട്നിക് വാക്സിനും അയച്ചു.
Post Your Comments