KeralaLatest NewsNewsIndia

ഇന്ത്യയെന്നത് അടിമപ്പേര്: നഷ്ടപ്പെട്ട മഹത്വത്തെ തിരിച്ചുപിടിക്കണം, ഭാരതം എന്ന പേരിൽ നിന്നു തന്നെ അതു തുടങ്ങാം: കങ്കണ

വേദങ്ങൾ, ഗീത, യോഗയിൽ എന്നിവയിൽ ആഴത്തിൽ നാം നിലകൊള്ളണം

മുംബൈ: ഇന്ത്യയെന്നത് അടിമപ്പേരാണെന്നും അത് തിരികെ ഭാരതമെന്നാക്കി മാറ്റണമെന്നും ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണൗത്. ‘ബ്രിട്ടീഷുകാരാണ് നമുക്ക് ഇന്ത്യ എന്ന അടിമപ്പേര് നൽകിയത് എന്നും കങ്കണ പറഞ്ഞു. തദ്ദേശീയ സാമൂഹ മാധ്യമമായ കൂവിലാണ് കങ്കണ തന്റെ പ്രതികരണം രേഖപ്പെടുത്തിയത് ഇക്കാര്യം പിന്നീട് ഇൻസ്റ്റാഗ്രാം സ്റ്റോറി ആയും പോസ്റ്റ് ചെയ്തു.

പൗരാണികമായ ആത്മീയതയിലും ജ്ഞാനത്തിലും ഉറച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ഉയർത്തെണീക്കാനാകുവെന്നും അതാണ് നമ്മുടെ മഹത്തായ നാഗരികതയുടെ ആത്മാവെന്നും കങ്കണ പറയുന്നു.

കങ്കണയുടെ വാക്കുകൾ ഇങ്ങനെ;

‘ലോകം നമ്മിലേക്ക് നോക്കുന്നുണ്ട്. വേദങ്ങൾ, ഗീത, യോഗയിൽ എന്നിവയിൽ ആഴത്തിൽ നാം നിലകൊള്ളണം. പടിഞ്ഞാറൻ രാജ്യങ്ങളെ പകർത്തിയല്ല നാം ലോകത്തിന്റെ നേതാവാകേണ്ടത്. ഇന്ത്യയെന്ന അടിമപ്പേരു മാറ്റി ഭാരതം എന്നാക്കാമോ?’

‘ബ്രിട്ടീഷുകാരാണ് നമുക്ക് ഇന്ത്യ എന്ന അടിമപ്പേര് നൽകിയത്. എന്ത് പേരാണിത്. ഭാരതത്തിന്റെ അർത്ഥം നോക്കൂ. ഭാവ്, രാഗ്, താൽ എന്ന മൂന്ന് വാക്കിൽ നിന്നാണ് അതുണ്ടായത്. നമ്മൾ നഷ്ടപ്പെട്ട മഹത്വത്തെ തിരിച്ചുപിടിക്കണം. ഭാരതം എന്ന പേരിൽ നിന്നു തന്നെ അതു തുടങ്ങാം

shortlink

Related Articles

Post Your Comments

Related Articles


Back to top button