തിരുവണ്ണാമല : തമിഴ്‌നാട്ടിലാണ് സംഭവം. ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഏഴ് വയസ്സുകാരനെ അമ്മയും ചെറിയമ്മമാരും ചേർന്ന് തല്ലിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരും അറസ്റ്റിലായി.
അമ്മ തിലകവതിയും ചെറിയമ്മമാരായ ഭാഗ്യലക്ഷ്മിയും കവിതയും ചേർന്ന് 7 വയസ്സുള്ള ശബരി എന്ന കുട്ടിയെ മൃഗീയമായി തല്ലുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയപ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. പൊലീസ് എത്തുന്നതിനു മുൻപ് തന്നെ കുട്ടി മരിച്ചു എന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച രാത്രി കുട്ടിയെ അമ്മയും ചെറിയമ്മമാരും ചേർന്ന് ബാധ ഒഴിപ്പിക്കാനായി മന്ത്രവാദിയുടെ അടുക്കൽ കൊണ്ടുപോയിരുന്നു. പോകുന്നതിനിടെ കുട്ടിക്ക് അപസ്മാരം ഉണ്ടായി. ഇത് കണ്ട സ്ത്രീകൾ കുട്ടിക്ക് ബാധ കയറിയെന്ന് തെറ്റിദ്ധരിക്കുകയും ശബരിയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
Post Your Comments