Latest NewsKeralaNews

മുഹമ്മദ് റിയാസിനെതിരെയുള്ള മുന്‍ ഭാര്യയുടെ പരാതി ചൂണ്ടിക്കാണിച്ച് സന്ദീപ് വാചസ്പതി

സമീഹാ സെയ്തലവി എന്ന യുവതിയെ താങ്കള്‍ മറന്നിട്ടുണ്ടാവില്ല അല്ലേ

തിരുവനന്തപുരം: സംസ്ഥാനം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് മൂന്ന് പെണ്‍കുട്ടികളുടെ ആത്മഹത്യകളായിരുന്നു. സ്ത്രീധനത്തെ ചൊല്ലിയുളള പീഡനങ്ങളെ തുടര്‍ന്നാണ് 25 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ ജീവനൊടുക്കിയത്. പെണ്‍കുട്ടികളുടെ ആത്മഹത്യകള്‍ കേരളമാകെ ചര്‍ച്ചയാവുന്നതിനിടെ മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനുമായ മുഹമ്മദ് റിയാസിനെതിരെ മുന്‍ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതി ചര്‍ച്ചയാകുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയത് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതിയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മുഹമ്മദ് റിയാസിനെതിരെയുള്ള ഗാര്‍ഹിക പരാതിയെ കുറിച്ച് പറയുന്നത്.

Read Also : എനിക്ക് രണ്ട് പെണ്‍മക്കളുണ്ട്, സ്ത്രീധന പീഡനത്തിനെതിരെ അന്ന് ആത്മരോഷത്തോടെ പ്രതികരിച്ച് സുരേഷ് ഗോപി

‘ഡോ. സമീഹാ സെയ്തലവി എന്ന യുവതിയെ എ.എ. റഹിം മറന്നിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു. ആയുസിന്റെ ബലം കൊണ്ടും മനസാന്നിദ്ധ്യം കൊണ്ടും മാത്രം ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കാത്ത പെണ്‍കുട്ടി. ആ യുവതിയെ പീഡിപ്പിച്ചയാളെ ഒരു പക്ഷേ താങ്കള്‍ക്ക് പരിചയം ഉണ്ടാകും. ഇല്ലെങ്കില്‍ പരിചയപ്പെടുത്താം. പേര് പി.എ. മുഹമ്മദ് റിയാസ് എന്നും’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. റിയാസിനെതിരെ മുന്‍ ഭാര്യ പരാതി നല്‍കിയ വേളയിലെ പത്രവാര്‍ത്തയും സന്ദീപ് പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….

പ്രിയപ്പെട്ട എ.എ റഹിമിനോട്.

ഇന്ന് താങ്കള്‍ കേരളത്തിലെ യുവജനങ്ങളോട് നടത്തിയ ആഹ്വാനവും സാരോപദേശവും കണ്ടു. വളരെ നന്നായി. ഈ ഉപദേശം നല്‍കാന്‍ യോഗ്യതയുള്ള സംഘടനയുടെ തലപ്പത്താണല്ലോ താങ്കള്‍ ഉള്ളത്. ഡോ. സമീഹാ സെയ്തലവി എന്ന യുവതിയെ താങ്കള്‍ മറന്നിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു. ആയുസ്സിന്റെ ബലം കൊണ്ടും മന:സാന്നിധ്യം കൊണ്ടും മാത്രം ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കാത്ത പെണ്‍കുട്ടി. താങ്കളുടെ അഭിപ്രായത്തില്‍ ഒരു ധീര യുവതി. അവര്‍ ഇപ്പോഴും കോഴിക്കോട്ട് ജീവിച്ചിരിപ്പുണ്ട്. താങ്കളുടെ വാചകം കടമെടുത്താല്‍ ‘കോപ്പിലെ പരിപാടിയുടെ ഇരയായി.’

‘ആ യുവതിയെ പീഡിപ്പിച്ച കോപ്പനെ ഒരു പക്ഷേ താങ്കള്‍ക്ക് പരിചയം ഉണ്ടാകും. ഇല്ലെങ്കില്‍ പരിചയപ്പെടുത്താം. പേര് പി.എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത്, ടൂറിസം മന്ത്രി, കേരളം. നിലവില്‍ ഡി.വൈ.എഫ് അഖിലേന്ത്യാ പ്രസിഡന്റ് ആണ്. സമീഹയുടെ പരാതിയിലെ ചില കാര്യങ്ങള്‍ ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. അത് വായിക്കുമ്പോള്‍ മനസിലാകും വിസ്മയ എത്രയോ ‘ഭാഗ്യം’ ചെയ്ത കുട്ടിയാണെന്ന്. അധികം ക്രൂരത ഏറ്റു വാങ്ങാന്‍ ഇടയാകാതെ യാത്രയായല്ലോ? ഈ ഉപദേശം സമയം കിട്ടുമ്പോള്‍ താങ്കളുടെ സഹപ്രവര്‍ത്തകന് കൂടി നല്‍കാന്‍ ശ്രമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അതിന് പറ്റുന്നില്ല എങ്കില്‍ സമീഹയുടെ വീട്ടില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയെങ്കിലും വേണം’.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെയുള്ള ഗാര്‍ഹിക പരാതിയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മുഹമ്മദ് റിയാസിനെതിരെ മുന്‍ ഭാര്യ നല്‍കിയ പരാതി നല്‍കിയെന്ന വാര്‍ത്ത നിമിഷനേരങ്ങള്‍ കൊണ്ട് നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button