Latest NewsKeralaNews

ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരുടെ സുരക്ഷക്കായി പ്രത്യേക നിരീക്ഷണത്തിനൊരുങ്ങി പൊലീസ്

നാടിനെ നടുക്കിയ രണ്ട് കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറം കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത്

തിരുവനന്തപുരം : തനിച്ച് താമസിക്കുന്ന പ്രായമായവരുടെ സുരക്ഷക്കായി പ്രത്യേക നിരീക്ഷണത്തിനൊരുങ്ങി പൊലീസ്. കഴിഞ്ഞ ദിവസം മലപ്പുറം കുറ്റിപ്പുറത്ത് വീട്ടിൽ തനിച്ച് താമസിച്ചിരുന്ന രണ്ട് വൃദ്ധർ മരിച്ചതോടെയാണ് പ്രായമായവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ പൊലീസ് ഒരുങ്ങുന്നത്. ഇത്തരം വീടുകൾ കേന്ദ്രീകരിച്ച് രാത്രികാല പോലീസ് പട്രോളിങ് ശക്തമാക്കുമെന്ന് തൃശൂർ ഡി.ഐ.ജി അറിയിച്ചു.

നാടിനെ നടുക്കിയ രണ്ട് കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറം കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത്. കുറ്റിപ്പുറം നടുവട്ടത്ത് കുഞ്ഞിപ്പാത്തുമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയത് പണം അപഹരിക്കാൻ വേണ്ടിയായിരുന്നു. പിടിയിലായ പ്രതി മുഹമ്മദ് ഷാഫി തന്നെ ഇക്കാര്യം പോലീസിനോട് സമ്മതിച്ചു. കുറ്റിപ്പുറത്ത് തന്നെ കടകശേരിയിൽ ഇയ്യാത്തുട്ടിയുടെ മരണവും കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം.

Read Also  :  രോഗബാധിതരുടെ എണ്ണത്തിൽ കുറവ്: 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ

ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായിട്ടുണ്ട്. സമാന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് പൊലീസ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button