മുംബൈ: പുതിയ റേഞ്ച് റോവർ വേലാറിന്റെ ഡെലിവറി ഇന്ത്യയിൽ ആരംഭിച്ചു. ആർ-ഡൈനാമിക് എസ് ട്രിം ഇൻജീനിയം 2.0 I പെട്രോൾ, ഡീസൽ പവർ ട്രെയ്ൻ വേരിയന്റുകളിൽ പുതിയ വേലാർ ലഭ്യമാണ്. 2.0 I പെട്രോൾ എഞ്ചിൻ 184 kw പവറും 365 Nm ടോർക്കും, 2.0 I ഡീസൽ എഞ്ചിൻ 150 kW പവറും 430 Nm ടോർക്കും നൽകുന്നു.
79.87 ലക്ഷം രൂപ മുതലാണ് പുതിയ റേഞ്ച് റോവർ വേലാറിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. നൂതനമായ ഡിസൈൻ, ആഡംബരം, സാങ്കേതിക വിദ്യ എന്നിവയുടെ സമാനതകളില്ലാത്ത മിശ്രണത്തിലൂടെ ഇന്ത്യയിലെ ഏറ്റവുമധികം പേർ ആഗ്രഹിക്കുന്ന എസ് യു വി കളിലൊന്നാണ് റേഞ്ച് റോവർ എന്ന് ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ പ്രസിഡന്റ് & മാനേജിങ് ഡയറക്ടർ രോഹിത് സൂരി പറഞ്ഞു.
Read Also:- നല്ല ഉറക്കത്തിനായി ശ്രദ്ധിക്കേണ്ട നാലു കാര്യങ്ങള്‍
പുതിയ സാങ്കേതികവിദ്യകളും സൗകര്യപ്രദമായ ഫീച്ചറുകളും സഹിതമെത്തുന്ന ഏറ്റവും പുതിയ അവതരണത്തിൽ റേഞ്ച് റോവർ വേലാർ മുൻപത്തേക്കാളേറെ ആകർഷണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ത്രിഡി സറൗണ്ട് ക്യാമറ, ഇലക്ട്രോണിക് എയർ സസ്പെൻഷൻ, PM2.5 ഫിൽറ്റർ സഹിതമുള്ള ക്യാബിൻ എയർ ഐണൈസേഷൻ, പുതിയ പിവി പ്രോ ഇൻഫോടെയ്ൻമെന്റ് സംവിധാനം തുടങ്ങിയ ആകർഷകമായ നിരവധി പുതിയ ഫീച്ചറുകളുമായാണ് പുതിയ റേഞ്ച് റോവർ വേലാർ വിപണയിലെത്തുന്നത്.
Post Your Comments