കൊച്ചി: അഞ്ച് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്വട്ടേഷന്‍ സംഘത്തലവന്‍ അനസ് പെരുമ്പാവൂരിലേക്ക് നീളുന്നു. ചെര്‍പ്പുളശ്ശേരിയിലെ ക്വട്ടേഷന്‍ സംഘത്തലവന്‍ ചരല്‍ ഫൈസലിന് ഗുണ്ട നേതാവ് അനസ് പെരുമ്പാവൂരുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. രവി പൂജാരിയുമായും അനസിന് ബന്ധമുള്ളതായി സംശയങ്ങളുണ്ട്.
Read Also : ഇനിയൊരു മാതാപിതാക്കളുടെയും കണ്ണീര്‍ ഈ മണ്ണില്‍ വീഴരുത്: രമേശ് ചെന്നിത്തല
എറണാകുളത്ത് പ്രവേശന വിലക്കുള്ള അനസിന് ചെര്‍പ്പുളശ്ശേരിയില്‍ താമസ സൗകര്യം ഒരുക്കിയത് ചരല്‍ ഫൈസലായിരുന്നു. നിരവധി കേസുകളിലെ പ്രതിയായ ഗുണ്ടാത്തലവന്‍ പെരുമ്പാവൂര്‍ അനസിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തിരുന്നു.
സ്വര്‍ണ്ണക്കടത്ത്, പെരുമ്പാവൂര്‍ ഉണ്ണിക്കുട്ടന്‍ വധക്കേസ്, പുക്കടശ്ശേരി റഹിം വധശ്രമക്കേസ് , അനധികൃതമായി ആയുധം കൈവശം വച്ച കേസ്, തട്ടിക്കൊണ്ടു പോകല്‍ , സംസ്ഥാനത്തിനകത്തും പുറത്തും സ്ഥലമിടപാടുകള്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ് പെരുമ്പാവൂര്‍ അനസ്.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് അനസ് ചെര്‍പ്പുളശ്ശേരിയില്‍ എത്തിയത്. ഇതോടെ ചരല്‍ ഫൈസലായി പ്രധാന കൂട്ടാളി. രാമനാട്ടുകര അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ തമ്മില്‍ നടത്തിയ ഇടപാടിന്റെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കും. കൂടുതല്‍ ക്വട്ടേഷന്‍ സംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കൊടുവള്ളിയില്‍ നിന്നുള്ള സംഘത്തില്‍ നിന്ന് സ്വര്‍ണം കവര്‍ച്ച ചെയ്യുകയായിരുന്നു ചെര്‍പ്പുളശേരിയില്‍ നിന്നുള്ള സംഘത്തിന്റെ ലക്ഷ്യം.
കസ്റ്റംസ് സ്വര്‍ണം പിടികൂടിയതോടെ കൊടുവള്ളിയില്‍ നിന്നുള്ള സംഘം മടങ്ങി. ഇവരുടെ പക്കല്‍ സ്വര്‍ണമില്ലെന്ന വിവരം കിട്ടിയതോടെ ചെര്‍പുളശേരി സംഘം മടങ്ങുന്ന വഴിയായിരുന്നു അപകടം. രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് ബോലേറോ ജീപ്പ് ലോറിയിലിടിച്ച് തകര്‍ന്നാണ് അഞ്ച് യുവാക്കള്‍ മരിച്ചത്.
ഒരു സാധാരണ വാഹനാപകടം എന്നായിരുന്നു ആദ്യ സൂചനയെങ്കിലും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഇന്നോവ കാറിലുണ്ടായിരുന്ന ആറ് പേരെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞത്.
Post Your Comments