KeralaLatest NewsNews

കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞു: വഴി കെട്ടിയടച്ച് പഞ്ചായത്ത് അംഗം

കോട്ടയം: കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കുന്നത് അയല്‍ക്കാര്‍ തടഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മരിച്ച 76കാരന്റെ സംസ്‌കാരമാണ് അയല്‍ക്കാര്‍ തടഞ്ഞത്. ചങ്ങനാശേരി മാടപ്പള്ളിയിലാണ് സംഭവം.

Also Read: ‘നീലച്ച പാടുകളോടെ ആ നിഷ്കളങ്കയെ ആറടി മണ്ണിൽ നേരത്തേ ഉറക്കികിടത്താൻ കൂട്ടുനിന്നത് ഞാനും നിങ്ങളുമടങ്ങുന്ന ഈ സമൂഹമാണ്’

മൃതദേഹവുമായി ആംബുലന്‍സ് എത്തിയപ്പോള്‍ പഞ്ചായത്ത് അംഗമായ ജോര്‍ജ് കുട്ടിയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. ജോര്‍ജ് കുട്ടിയുടെ നേതൃത്വത്തില്‍ വീട്ടിലേക്കുള്ള വഴി കെട്ടിയടക്കുകയും ചെയ്തു. എന്നാല്‍, കോവിഡ് ബാധിച്ച് മരിച്ചയാളുടെ അയല്‍ക്കാരുടെ ആശങ്കയെ തുടര്‍ന്നാണ് സംസ്‌കാരം തടഞ്ഞത് എന്നാണ് ജോര്‍ജ് കുട്ടിയുടെ വിശദീകരണം.

പ്രമേഹ രോഗിയായിരുന്നയാളാണ് കോവിഡ് ബാധിച്ച് മരിച്ചത്. പ്രമേഹത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഒരു കാല്‍ മുറിച്ചു മാറ്റിയിരുന്നു. ഡയാലിസിസ് ചെയ്യാനായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന വിവരമറിഞ്ഞത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി നാട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയാല്‍ സംസ്‌കാരം നടത്താന്‍ അനുവദിക്കുമെന്ന് പഞ്ചായത്ത് മെമ്പര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button