Latest NewsIndiaNews

കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ മിസോറാം മന്ത്രി

ഐസ്വാള്‍ ഈസ്റ്റ്-2 പരിധിയില്‍ ഏറ്റവും കൂടൂതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്കാണ് സമ്മാനത്തുക ലഭിക്കുക.

ഐസ്വാള്‍: ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായി അസം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ ഒരു കുടുംബത്തിന് പരമാവധി രണ്ട് കുട്ടി മതിയെന്ന നയം പരിഗണിക്കുമ്പോൾ ജനന നിരക്ക് പ്രോത്സാഹിപ്പിക്കാനായി പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് മിസോറാം മന്ത്രി. കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് ഒരുലക്ഷം രൂപ പാരിതോഷികമാണ് മിസോറാം കായിക മന്ത്രി റോബര്‍ട്ട് റൊമാവിയയുടെ പ്രഖ്യാപനം. ഫാദേഴ്സ് ഡേയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

read also: സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി: വ്യാഴാഴ്ച മുതൽ പുതിയ ഇളവുകൾ

മന്ത്രിയുടെ മണ്ഡലമായ ഐസ്വാള്‍ ഈസ്റ്റ്-2 പരിധിയില്‍ ഏറ്റവും കൂടൂതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്കാണ് സമ്മാനത്തുക ലഭിക്കുക. സമ്മാനതുക അദ്ദേഹത്തിൻറെ മകന്റെ ഉടമസ്ഥതയിലുള്ള നോര്‍ത്ത് ഈസ്റ്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസാണ് സ്പോസണ്‍സര്‍ ചെയ്യുകയെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button