KeralaLatest NewsNews

ആല്‍ഫാ വകഭേദത്തെ ശ്രദ്ധിക്കണം: ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡിന്റെ ആല്‍ഫാ വകഭേദത്തെ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അവലോകന യോഗത്തിന് ശേഷം ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Also Read: കുമളിയിലെ പതിനാലുകാരിയുടെ ആത്മഹത്യയിൽ ദുരൂഹത: ഇന്റലിജിൻസ് റിപ്പോർട്ടിൽ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ

പുതിയ വകഭേദം മൂന്നാം തരംഗത്തിന് കാരണമാകില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പഠനങ്ങള്‍ നടക്കുകയാണെന്നും സംസ്ഥാനത്ത് ഇതുവരെ മൂന്ന് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയതെന്നും അദ്ദേഹം അറിയിച്ചു.

മൂന്നാം തരംഗത്തെ നേരിടാന്‍ മുന്‍കരുതല്‍ പ്രധാനമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍ ഇത്തവണത്തെ ഓണം കരുതലോടെ ആകണം. ഓണക്കാലത്ത് രോഗവ്യാപനം ശക്തമാകാനുള്ള സാധ്യതയുണ്ടെന്നും ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button