KeralaLatest NewsNews

‘ ഇന്ന് നീ നാളെ എന്റെ മകള്‍ ‘ പെണ്‍മക്കളുള്ള മാതാപിതാക്കളുടെ മനസ്സിലെ നോവായി മാറി വിസ്മയ , നെഞ്ച് വിങ്ങി നടന്‍ ജയറാം

കൊച്ചി : സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉണ്ടായ വിസ്മയ എന്ന പെണ്‍കുട്ടിയുടെ മരണം നമ്മെയാകെ ഉല്‍കണ്ഠപ്പെടുത്തുന്നു. പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെ മനസിലെ നീറുന്ന ഓര്‍മയായി മാറുകയാണ് ആ പെണ്‍കുട്ടി. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ അവസ്ഥ നാളെ ഓരോ വീട്ടിലും സംഭവിച്ചേക്കാമെന്ന് ഓര്‍മ്മിപ്പിച്ച് നടന്‍ ജയറാം . വിസ്മയയുടെ ചിത്രം സഹിതമാണ് ജയറാം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

Read Also : ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്ന് കരുതരുത് : മുഖ്യമന്ത്രി പിണറായി വിജയന്‍

‘പെണ്മക്കളുള്ള ഓരോ അച്ഛനമ്മമാരുടെ മനസ്സിലും ഒരു നോവായി മാറുകയാണ് വിസ്മയ. മാതാപിതാക്കള്‍ വിഷമിക്കുമെന്ന് കരുതി ഭര്‍തൃ വീട്ടില്‍ സംഭവിക്കുന്നതൊക്കെ ഉള്ളിലൊതുക്കി കഴിയുന്ന കേരളത്തിന്റെ പെണ്മക്കള്‍ക്ക് എല്ലാ പ്രശ്‌നങ്ങളും പങ്കുവെയ്ക്കാന്‍ പാകത്തില്‍ സൈബര്‍ ഇടങ്ങള്‍ തുറന്നു കഴിഞ്ഞു’ . ഇന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ആത്മഹത്യകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതും മാതാപിതാക്കളെ കൂടുതല്‍ ആശങ്കയിലാക്കുന്നുവെന്നും പറഞ്ഞാണ് ജയറാം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

തിങ്കളാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നതായി ഭര്‍ത്താവ് കിരണ്‍കുമാര്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ പലതവണ തര്‍ക്കമുണ്ടായെന്നും വിസ്മയയെ മുന്‍പു മര്‍ദ്ദിച്ചിട്ടുണ്ടെന്നും കിരണ്‍ പോലീസിനോടു സമ്മതിച്ചു. മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ തലേ രാത്രിയില്‍ വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടതായി കിരണ്‍കുമാറിന്റെ അമ്മ ചന്ദ്രമതിയും പോലീസിനോട് പറഞ്ഞു .

വിഴിഞ്ഞത്ത് വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചനയെയാണ് (24) തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട ഭര്‍ത്താവ് സുരേഷിനെ ഇന്ന് രാവിലെയോടെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പ്രണയ വിവാഹം കഴിച്ച ഇരുവരും തമ്മില്‍ വഴക്കുകള്‍ ഉണ്ടാകാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

ആലപ്പുഴ വള്ളികുന്നത്ത് ലക്ഷ്മിഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യ 19 വയസുള്ള സുചിത്രയേയും ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മാര്‍ച്ച് 21 നായിരുന്നു ഇവരുടെ വിവാഹം. സംഭവസമയത്ത് വിഷ്ണുവിന്റെ മാതാപിതാക്കള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മരണ കാരണമെന്താണെന്നു വിശദമായി അന്വേഷിച്ചശേഷമേ പറയാനാകൂ എന്ന് പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button