തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് 28 പൈസ വീതമാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്. ഈ മാസം മാത്രം ഇത് 12-ാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 99.54 രൂപയും ഡീസലിന് 94.82 രൂപയുമായി. കോഴിക്കോട് പെട്രോളിന് 97.97 രൂപയും ഡീസലിന് 93.35 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 97.60 രൂപയും, ഡീസലിന് 93.99 രൂപയുമായി. വരും ദിവസങ്ങളില്‍ തന്നെ പെട്രോള്‍ വില കേരളത്തിലും മൂന്നക്കം കടക്കുമെന്നാണ് കരുതുന്നത്.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മാത്രം 32 തവണയാണ് ഇന്ധനവില കൂടിയത്. ഇന്ധനവില വർദ്ധനവിനെതിരെ ഇന്നലെ രാജ്യമൊട്ടാകെ വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിച്ചിരുന്നു.
Post Your Comments