KeralaLatest NewsNews

ബാലരാമപുരം കൈത്തറിയ്ക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്താന്‍ ശ്രമം: കരുത്താകാന്‍ പ്രവാസി മലയാളികള്‍

തിരുവനന്തപുരം: കേരളത്തിന്റെ നെയ്ത്ത് മാഹാത്മ്യം അതിര്‍ത്തിക്കപ്പുറമെത്തിച്ച ബാലരാമപുരം കൈത്തറിയ്ക്ക് പ്രവാസി മലയാളികളുടെ സഹായത്തോടെ അന്താരാഷ്ട്ര വിപണി കണ്ടെത്താന്‍ ശ്രമം. കേന്ദ്രമന്ത്രി വി.മുരളീധരനാണ് ഇതിനായി വിവിധ പ്രവാസി സംഘടനകളെ ഏകോപിപ്പിക്കുന്നത്. ഓണത്തോടെ ബാലരാമപുരം കൈത്തറിയെ വിദേശത്ത് ജനകീയമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രി നാളെ വിവിധ പ്രവാസി മലയാളി സംഘടനാ ഭാരവാഹികളുമായി ഓണ്‍ലൈന്‍ ചര്‍ച്ച നടത്തും.

Also Read: പ്രമോദ് രാമന്റെ മതജീര്‍ണ വാദികളുടെ ലിസ്റ്റില്‍ ജമാഅത്തെ ഇസ്ലാമി ഇല്ല എന്നറിയുന്നതില്‍ സന്തോഷം: വിമർശനം

അമേരിക്കന്‍ മലയാളികളുടെ സഹായത്തോടെയാണ് നെയ്ത്ത് ഗ്രാമത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയര്‍ത്താനുള്ള ശ്രമം നടത്തുന്നത്. ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍, വിവിധ ക്രൈസ്തവ സഭകള്‍, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (cissa) ആണ് സംഘാടകര്‍. കോവിഡ് പ്രതിസന്ധിയിലാക്കിയ ബാലരാമപുരത്തെ നെയ്ത്തുകാര്‍ക്ക് വലിയ സാധ്യതയാണ് ഇതിലൂടെ ലഭിക്കുകയെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button