തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഏറ്റവും അപകടകാരിയായ കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. പത്തനംതിട്ടയിലെ കടപ്ര പഞ്ചായത്തിലാണ് രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്തത്.
Read Also : വിസ്മയയുടെ മരണം : ഭർത്താവ് കിരണ്‍ കുമാറിന്റെ അറസ്റ്റ് ഉടന്‍ , കൂടുതൽ വിവരങ്ങൾ പുറത്ത്
കടപ്ര പഞ്ചായത്തിലെ 14-ാം വാർഡിസെ നാല് വയസ്സുള്ള ആൺകുട്ടിയിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. മെയ് മാസം 24-ാം തിയതിയാണ് കുട്ടി കോവിഡ് പോസിറ്റീവായത്. എന്നാൽ കുട്ടി കോവിഡ് നെഗറ്റീവായതായും ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടിയുടെ സ്രവത്തിന്റെ ജനിതക പഠനത്തിലാണ് പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് കണ്ടെത്തിയത്. ഡൽഹിയിൽ നടത്തിയ പരിശോധനയിലാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയത്.
രോഗവ്യാപന ശേഷി കൂടിയ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ പ്രദേശത്ത് കൂടുതൽ നിന്ത്രണം വരുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
Post Your Comments