തിരുവനന്തപുരം : പത്തനാപുരത്ത് സ്‌ഫോടകശേഖരം കണ്ടെത്തിയതിനു പിന്നാലെ കുപ്രസിദ്ധമായ സിംബോക്‌സ് തട്ടിപ്പിന്റെ അന്വേഷണവും കേരളത്തിലേക്ക്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തിയ സിംബോക്‌സ് അനധികൃത സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് തട്ടിപ്പില്‍ മൂന്നുമലയാളികള്‍ അറസ്റ്റിലായതോടെയാണ് മലബാര്‍ മേഖല കേന്ദ്രീകരിച്ച് അന്വേഷണം കടുപ്പിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തീരുമാനിച്ചത്.
Read Also : ലൈവിൽ വന്ന് പിച്ചും ഭ്രാന്തും പറയുന്ന ഈ മാനസീക രോഗിയുടെവാക്കുകൾ വിശ്വാസിക്കരുത്: ദയ അശ്വതി
കേസിലെ മുഖ്യ സൂത്രധാരന്മാരും മലപ്പുറം സ്വദേശികളുമായ ഇബ്രാഹിം പുല്ലാട്ടില്‍ (36) , മുഹമ്മദ് ബഷീര്‍ (51), അനീസ് അത്തിമണ്ണേല്‍ (30)എന്നിവരാണ് മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബംഗളുരുവും തമിഴ്‌നാടും കേന്ദ്രീകരിച്ച് നടന്നുവരുന്ന അന്വേഷണം വരും ദിവസങ്ങളില്‍ സംസ്ഥാനത്തേക്കും വ്യാപിപ്പിക്കുമെന്നാണ് വിവരം. പിടിയിലായവരില്‍ നിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
അനധികൃതമായി സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തി ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് വിദേശകോളുകളെ ലോക്കല്‍ കോളുകളാക്കി മാറ്റിയാണ് ഇവര്‍ തട്ടിപ്പു നടത്തിയത്. നിരവധി സിമ്മുകള്‍ ഒരേ സമയം ഉപയോഗിക്കാനാകുന്ന സിംബോക്‌സ് ഉപയോഗിച്ചാണിത്. ഒരേ സമയം 960 സിം കാര്‍ഡുകള്‍ ഉപയോഗിക്കാനാകുന്ന 30 സിംബോക്‌സുകളും ഇവരില്‍ നിന്ന് പിടികൂടി. മിലിട്ടറി ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് അറസ്റ്റ്. വിദേശ കോളുകളെ ലോക്കല്‍ കോളുകളാക്കി മാറ്റാന്‍ സഹായിക്കുന്ന 109 സിംബോക്‌സ് ഉപകരണങ്ങള്‍, 3000 സിംകാര്‍ഡ്, 23 ലാപ്‌ടോപ്. 10 പെന്‍ ഡ്രൈവ്, 17 റൗട്ടറുകള്‍ തുടങ്ങിയവയും സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു.
സിലിഗുഡിയിലെ കരസേന ഹെല്‍പ്ലൈനിലേക്കെത്തിയ ഒരുഫോണ്‍കോളിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സമാന്തര എക്‌സ്‌ചേഞ്ചും കുഴല്‍ഫോണ്‍ ഇടപാടുകളും വെളിച്ചത്ത് കൊണ്ടുവന്നത്
Post Your Comments