ദോഹ: ഖത്തർ ലോകകപ്പ് 2022 മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൽ ഖലീഫ ബിൽ അബ്ദുൾ അസീസ് അൽതാനി. ഖത്തറിലെ പ്രമുഖ മാധ്യമങ്ങളുടെ ചീഫ് എഡിറ്റർമാരുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധിക്കിടയിലും ലോകകപ്പിനായുള്ള ഒരുക്കങ്ങൾ പ്രതീക്ഷിച്ച രീതിയിൽ തന്നെ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ തുടക്കത്തിൽ ഒരുക്കങ്ങളുടെ വേഗത അല്പം കുറഞ്ഞെങ്കിലും നേരത്തെ ആരംഭിച്ചതിനാൽ ആ വിടവ് നികത്താൻ സാധിച്ചു. സ്റ്റേഡിയത്തിന്റെ നിർമ്മാണം ഉൾപ്പെടെ ലോകകപ്പിനായുള്ള ഒരുക്കങ്ങൾ 90 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു.
Read Also:- ഞാന്‍ ജനിച്ചുവളര്‍ന്ന പ്രദേശത്ത് ആളുകള്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കാറുണ്ട്: ശ്യാം പുഷ്‌കരന്‍
ലോകകപ്പിനെത്തുന്നവരെ സ്വീകരിക്കുന്നതിനായി മികച്ച ഗതാഗത സംവിധാനം, താമസ സൗകര്യങ്ങൾ ആരോഗ്യ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഖത്തറിലെ പല സ്റ്റേഡിയങ്ങളും പ്രവർത്തനം സജ്ജമായിമായെന്നും ഖത്തർ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments