ഇസ്ലാമാബാദ്: വിവാദ പ്രസ്‌താവന നടത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിഷേധം. രാജ്യത്തെ ലൈംഗികാതിക്രമ കേസുകളും സ്ത്രീകളുടെ വസ്ത്രധാരണവും ബന്ധപ്പെടുത്തി സംസാരിച്ചതിനെ തുടർന്നാണ് പ്രതിഷേധം. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇമ്രാന്‍ ഖാന്‍റെ വിവാദ പ്രസ്‌താവന.
‘സ്ത്രീകള്‍ കുറച്ചു വസ്ത്രം മാത്രമാണ് ധരിച്ചിരിക്കുന്നതെങ്കില്‍, അത് പുരുഷന്‍മാരില്‍ സ്വാധീനം ചെലുത്തും. അല്ലെങ്കില്‍ അവര്‍ റോബോട്ട് ആയിരിക്കണം. ഇതൊരു സാമാന്യ ബുദ്ധി മാത്രമാണ്’ -ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
എന്നാൽ ഇമ്രാന്‍ ഖാന്റെ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. നിരവധി പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവര്‍ത്തകരും വിമര്‍ശനവുമായി രംഗത്തെത്തി. ഇതിനുമുമ്പും സമാന പ്രസ്‌താവന ഇമ്രാന്‍ ഖാന്‍ നടത്തിയിരുന്നു. പാകിസ്താനില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണം അശ്ലീല വസ്ത്രധാരണം ആണെന്നായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രതികരണം. ‘പ്രലോഭനം ഒഴിവാക്കുകയെന്നതാണ് പര്‍ദയുടെ ആശയം. എന്നാല്‍ ഇതൊഴിവാക്കാനുള്ള ഇച്ഛാശക്തി എല്ലാവര്‍ക്കും ഇല്ല’ -എന്നായിരുന്നു ഇമ്രാൻ ഖാന്റെ വാക്കുകള്‍.
This is the interview
Earlier, PTI spokespersons argued the PM never attributed women’s dress to sexual violence but was speaking generally about pardah for both men and women
Here the PM leaves no room for any doubt (or spin)
A pity the outcry earlier had no impact on him pic.twitter.com/bHCBmFxvyv
— Reema Omer (@reema_omer) June 21, 2021
പാകിസ്ഥാനില്‍ 24 മണിക്കൂറില്‍ 11 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ ആറുവര്‍ഷമായി 22,000 കേസുകളാണ് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ബലാത്സംഗ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം 0.3 ശതമാനം മാത്രവും. രാജ്യത്ത് ബലാത്സംഗവും ലൈംഗികാതിക്രമവും ഒഴിവാക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന ചോദ്യത്തിനായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. അന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ നൂറുകണക്കിന് പേര്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി കത്തെഴുതിയിരുന്നു.
Post Your Comments