കൊല്ലം: ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നിലമേൽ കൈതോട് സ്വദേശിനി വിസ്മയയുടെ വീട്ടിൽ കിരൺ വിവാഹാലോചനയുമായെത്തിയത് സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണെന്ന് കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തൽ. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞിട്ടും കിരണിന് 100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാർ നൽകി.
Read Also: സ്വർണ്ണക്കടത്ത് കേസ്: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്
എന്നാൽ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെട്ടതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. പത്തു ലക്ഷം രൂപയോ കാറോ നൽകുമെന്നായിരുന്നു കിരണിനോട് വിസ്മയയുടെ വീട്ടുകാർ അറിയിച്ചത്. ഇതനുസരിച്ച് കാർ വാങ്ങി നൽകുകയും ചെയ്തു. ഈ കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരൺ വിസ്മയയെ ഉപദ്രവിച്ചിരുന്നത്.
ആദ്യമൊന്നും കിരണിന്റെ ഉപദ്രവത്തെ കുറിച്ച് വിസ്മയ വീട്ടുകാരെ അറിയിച്ചിരുന്നില്ല. പിന്നീട് ഉപദ്രവം സഹിക്ക വയ്യാതായതോടെയാണ് വീട്ടുകാരോട് വിവരം പറയുന്നത്.
Read Also: പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം: അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി എന്‍ഐഎ
Post Your Comments