ന്യൂഡൽഹി : ഇന്ന് ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് രാജ്യത്ത് നടക്കുക. രാവിലെ 6.30 ന് നടക്കുന്ന യോഗദിന സ്പെഷ്യൽ പ്രോഗ്രാം പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.
Read Also : സർവ്വകാര്യ സിദ്ധി ഫലം നൽകുന്ന ഗണേശ കവച സ്തോത്രം
പരിപാടിയുടെ വിവരം പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി യോഗ പരിശീലിക്കുന്ന ‘യോഗ സ്വാസ്ഥ്യത്തിന് ‘ എന്നതാണ് ഈ വർഷത്തെ പ്രമേയമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
Tomorrow, 21st June, we will mark the 7th Yoga Day. The theme this year is ‘Yoga For Wellness’, which focusses on practising Yoga for physical and mental well-being. At around 6:30 AM tomorrow, will be addressing the Yoga Day programme.
— Narendra Modi (@narendramodi) June 20, 2021
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക. ആയുഷ് വകുപ്പ് സഹമന്ത്രി കിരണ്‍ റിജ്ജുവും പരിപാടിയിൽ പങ്കെടുക്കും. മൊറാർജി ദേശായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയുടെ നേതൃത്വത്തിൽ യോഗ പരിശീലനവും പരിപാടിയുടെ ഭാഗമായി നടക്കും.
Post Your Comments