കൊല്ലം: ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള ലെന്‍സി കാമുകനെതിരെ ക്വട്ടേഷന്‍ കൊടുത്തതിനു പിന്നില്‍ യുവാവിന്റെ വിവാഹം. യുവാവ് മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്നു എന്നറിഞ്ഞതാണ് കാമുകിയായ ലെന്‍സിയെ ചൊടിപ്പിച്ചത്. മയ്യനാട് സങ്കീര്‍ത്തനത്തില്‍ ലെന്‍സി ലോറന്‍സാണ് (30) തന്റെ കാമുകനായ ശാസ്താംകോട്ട സ്വദേശിയായ ഗൗത (25) മിനെ ക്വട്ടേഷന്‍ അംഗങ്ങളെ ഉപയോഗിച്ച് മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നെടുത്തത്.
ഭര്‍ത്താവും രണ്ടു കുട്ടികളുടെ മാതാവുമായ ലെന്‍സി ഒന്നരവര്‍ഷമായി ഗൗതമുമായി അടുപ്പത്തിലായിരുന്നു. തന്നെ വഞ്ചിച്ച് മറ്റൊരു വിവാഹത്തിന് മുതിര്‍ന്നതാണ് പക തോന്നാന്‍ കാരണമെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. മരണം വരെ തന്നെയല്ലാതെ മറ്റൊരു പെണ്ണിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്നും മറ്റും ഇയാള്‍ പറഞ്ഞിരുന്നെന്നും അത് വിശ്വസിച്ചാണ് പണവും മൊബൈല്‍ ഫോണും നല്‍കിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഒടുവില്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും ബന്ധം അവസാനിപ്പിക്കാം എന്നും പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും യുവതി പറയുന്നു.
വിവാഹത്തില്‍ നിന്നും പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടും ഗൗതം തയ്യാറായില്ല. യുവതിയുടെ നമ്പര്‍ ഇയാള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. പലവട്ടം ഗൗതമിനെ അന്വേഷിച്ച് ചാത്തന്നൂരിലെ താമസ സ്ഥലത്ത് എത്തിയെങ്കിലും കണ്ടില്ല. തന്നെ വഞ്ചിച്ചു എന്ന് മനസ്സിലായതോടെയാണ് പ്രതികാരം ചെയ്യണമെന്ന് തോന്നിയത്. ഇതിനായി തന്റെ സുഹൃത്തായ വര്‍ക്കല സ്വദേശി അനന്ദുവിന് 40,000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. പണവും മൊബൈല്‍ ഫോണും തിരികെ വാങ്ങണമെന്നും മര്‍ദ്ദിക്കണമെന്നുമായിരുന്നു ആവശ്യം.
പാരിപ്പള്ളിയിലെ മൈക്രോ ഫിനാന്‍സില്‍ ജോലി ചെയ്യുകയായിരുന്ന ഗൗതമിനെ ലിന്‍സി പരിചയപ്പെടുന്നത് അവിടെ നിന്നും എടുത്ത ലോണിന്റെ തിരിച്ചടവ് മാസം പിരിക്കാനായി എത്തുന്നതിനിടെയാണ്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിദേശത്തായിരുന്ന ഭര്‍ത്താവിന്റെ അസാന്നിധ്യമാണ് ഇയാളുമായി അടുപ്പത്തിലാവാന്‍ കാരണമായതെന്ന് യുവതി പറയുന്നു.
Post Your Comments