കൊച്ചി: ഒടിടി ഫ്ലാറ്റ് ഫോമുകളിൽ എത്തുന്ന സിനിമകളിൽ അശ്ലീല പ്രയോഗങ്ങളും തെറി വാക്കുകളും കൂടുതലായി ഉപയോഗിക്കുന്നത്തിനെതിരെ സമൂഹമാധ്യമങ്ങളുടെ വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, സിനിമയിൽ തെറി കേട്ടതുകൊണ്ട് നശിച്ചു പോകുന്ന ഒരു തലമുറയാണ് ഇവിടെയുള്ളതെന്ന് തനിക്ക് തോന്നുന്നില്ലെന്ന് നടൻ ചെമ്പൻ വിനോദ്. ഒടിടിയിൽ ഏത് സിനിമ കാണുമ്പോഴും അതിന്റെ ഉള്ളടക്കം എന്താണെന്നും ഏത് പ്രായക്കാരെ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും അറിയാനുള്ള സൗകര്യമുണ്ട്.
പതിനെട്ട് വയസിന് മുകളിലുള്ളവർക്കുള്ള സിനിമയാണെങ്കിൽ ലൈംഗികതയോ വയലൻസോ നഗ്നതയോ അടക്കമുള്ള ഘടകങ്ങളുണ്ടോ എന്നറിയാൻ കഴിയും. തെറി വാക്കുകൾ ഒട്ടുമിക്ക മനുഷ്യരും ദേഷ്യവും നിരാശയുമൊക്കെ പ്രകടിപ്പിക്കാൻ ഉപയോഗിക്കാറുള്ളതാണ്. ഒരു എഴുത്തുകാരനും ഒരു സംവിധായകനും അവരുടെ സിനിമയിലൂടെ ഒരു പുതിയ തെറിവാക്ക് അവതരിപ്പിക്കുന്നില്ല. ഇവിടെ കാലാകാലങ്ങളായി മനുഷ്യർ ഉപയോഗിക്കുന്ന വാക്കുകളാണ് എല്ലാം.
Read Also:- കൊക്ക കോളയുടെ പഴയ പരസ്യം പങ്കുവെച്ച് മഹേല ജയവർധന: താരത്തെ വിമർശിക്കുന്നത് ശരിയല്ലെന്ന് ആരാധകർ
സിനിമയുടെ കഥാ പരിസരമനുസരിച്ച് തെറി കടന്നുവരുന്നത് സ്വാഭാവികമാണ്. തെറി കേട്ടതുകൊണ്ട് നശിച്ചുപോകുന്ന ഒരു തലമുറയാണ് ഇവിടെയുള്ളതെന്ന് എനിക്ക് തോന്നുന്നില്ല. ‘ചുരുളി’യിൽ തെറിയുണ്ടെങ്കിൽ അത് സിനിമയുടെ കഥ ആവശ്യപ്പെട്ടതുകൊണ്ടാണ്. അല്ലാതെ തെറി പറയാൻ വേണ്ടി ആരും സിനിമ നിർമ്മിക്കില്ലലോ എന്ന് ചെമ്പൻ വിനോദ് പറയുന്നു.
Post Your Comments