പോഷക ഗുണങ്ങള്‍ നിറഞ്ഞ ഭക്ഷണമായിരിക്കണം എപ്പോഴും കുട്ടികള്‍ക്ക് നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. കുട്ടികള്‍ക്ക് ആരോഗ്യകരമായ വളര്‍ച്ച കൈവരിക്കാന്‍ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് ഏതൊക്കെ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണമെന്നതിനെ കുറിച്ചറിയാം. ഓട്സ്, കുട്ടികള്‍ക്ക് ഒരു മികച്ച ഊര്‍ജ്ജ സ്രോതസ്സാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ജങ്ക് ഫുഡ് കൊറിക്കാനുള്ള തോന്നല്‍ തടയുന്നു. വിറ്റാമിന്‍ ഇ, സിങ്ക് എന്നിവയും ഓട്സില്‍ കൂടുതലാണ്. ഇത് കുട്ടികളുടെ തലച്ചോര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ഓട്‌സ് പാല്‍ ചേര്‍ത്തോ അല്ലെങ്കില്‍ പഴവര്‍ഗങ്ങള്‍ ചേര്‍ത്തോ കൊടുക്കാം.
മത്സ്യങ്ങള്‍ കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. സാല്‍മണ്‍ ഫിഷ്, ട്യൂണ പോലുള്ള മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളില്‍ ബുദ്ധിവളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഏറെ ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ ധാരാളം പോഷകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കോളിന്‍. ഇത് കുട്ടികളുടെ ബുദ്ധിവികാസത്തിനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
വിറ്റാമിന്‍ കെ, സി എന്നിവ ഇലക്കറികളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇലക്കറികളില്‍ഉള്ള ഫ്‌ളാവനോയിഡുകളും ആന്റി ഓക്സിഡന്റുകളും പ്രതിരോധ ശക്തിയെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല നാരുകളാല്‍ സമ്പുഷ്ടമാണ് ഇലക്കറികള്‍.അത് ശോധന സുഗമമാക്കാനും മലബന്ധംമാറാനും സഹായിക്കുന്നവയാണ്. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയവയാണ് ബെറിപ്പഴങ്ങള്‍. കുട്ടികളുടെ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ നല്ല നിറങ്ങളുള്ള ഇവ സഹായിക്കും. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനു സഹായിക്കുന്ന ഒമേഗ 2 ഫാറ്റുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്.
Post Your Comments