തിരുവനന്തപുരം: ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസിനെ കുറിച്ച് ആർക്കുമറിയാത്ത കാര്യങ്ങൾ തുറന്നു പറഞ്ഞ് വീണ വിജയൻ. അടിസ്ഥാന വർഗങ്ങളോടുള്ള കാരുണ്യത്തിന്റെ കാര്യത്തിൽ അച്ഛനും റിയാസിക്കയും ഒരുപോലെയാണെന്ന് പറയുന്ന വീണ, അത് കമ്യൂണിസ്റ്റുകാരുടെ പൊതുസ്വഭാവമാണെന്നും വ്യക്തമാക്കുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വീണ പിണറായി വിജയനെ കുറിച്ചും മുഹമ്മദ് റിയാസിനെ കുറിച്ചും വെളിപ്പെടുത്തുന്നത്.
‘അച്ഛന്റെയും റിയാസിക്കയുടെയും പ്രവർത്തന രീതിയിൽ വ്യത്യാസമുണ്ട്. രണ്ടുപേരും രണ്ടു കാലത്തെ രാഷ്ട്രീയക്കാരാണല്ലോ. റിയാസിക്ക എസ.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും ഒക്കെ പ്രവർത്തിച്ചതുകൊണ്ടു തന്നെ ആദ്യമേ എനിക്ക് അറിയാമായിരുന്നു. പിന്നീട് നല്ല സുഹൃത്തുക്കളായി. ഒരുപോലെ ചിന്തിക്കുന്ന, നല്ല സൗഹൃദമുള്ള രണ്ടുപേർ. അതു തിരിച്ചറിഞ്ഞപ്പോൾ ഒന്നിക്കാം എന്നു തീരുമാനിച്ചു. രണ്ടു വീട്ടുകാർക്കും സന്തോഷം.’ – വീണ പറയുന്നു.
Also Read:പുഴയില്‍ കാണാതായ രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി: തെരച്ചില്‍ തുടരുന്നു
തങ്ങളുടെ വിവാഹത്തിനു സോഷ്യൽ മീഡിയ ഇല്ലാത്ത അർഥവും മാനവും ഒക്കെ കൊടുത്തുവെന്നും എന്നാൽ, അതൊന്നും തന്നെ ബാധിച്ചില്ലെന്നും വീണ അഭിമുഖത്തിൽ വ്യക്തമാക്കി. സോഷ്യൽമീഡിയ വഴി വലിയ വ്യക്തിഹത്യ നടന്നെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും പല സുഹൃത്തുക്കളും വിളിച്ചു പറഞ്ഞുവെങ്കിലും തങ്ങൾ അത് മനഃപൂർവം വിട്ടുകളഞ്ഞുവെന്ന് വ്യക്തമാക്കുകയാണ് വീണ.
പിണറായി വിജയനെ കുറിച്ചും വീണ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. ജീവിതത്തില്‍ ഇങ്ങനെയാകണം, ഈ രീതിയില്‍ ജീവിക്കണം എന്നൊന്നും അച്ഛന്‍ പറഞ്ഞു തന്നിട്ടില്ലെന്ന് വീണ വെളിപ്പെടുത്തുന്നു. മറ്റുള്ളവരെ ആശ്രയിച്ചു നില്‍ക്കാതെ സ്വയംപര്യാപ്തമാകണം എന്നും നമ്മുടെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എപ്പോഴും തന്നുവെന്നും വീണ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മക്കള്‍ എന്ന വിശേഷണത്തില്‍ ഇപ്പോഴും എപ്പോഴും ജീവിക്കുന്നില്ലെന്നും വീണ വ്യക്തമാക്കി. അങ്ങനെ ജീവിക്കാന്‍ പഠിപ്പിച്ചത് അമ്മയും അച്ഛനും തന്നെയാണെന്ന് അവര്‍ പറഞ്ഞു.
Post Your Comments