Latest NewsKeralaNews

കുട്ടനാടിനെ കരകയറ്റാൻ ഒന്നിച്ച് നിൽക്കണം: സേവ് കുട്ടനാട് ക്യാമ്പെയ്‌ന് പിന്തുണ പ്രഖ്യാപിച്ച് വി ഡി സതീശൻ

വെള്ളപ്പൊക്ക ദുരിതം നീക്കാൻ കുട്ടനാട്ടിൽ ഹ്രസ്വ-ദീർഘകാല പദ്ധതികൾ വേണം

മാങ്കൊമ്പ്: കുട്ടനാടിനെ കരകയറ്റാൻ ഒന്നിച്ച് നിൽക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ എംഎൽഎ. കുട്ടനാടൻ ജനത നേടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടനാട് സന്ദർശനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവ് കുട്ടനാട് ക്യാമ്പെയ്‌ന് അദ്ദേഹം പിന്തുണ അറിയിക്കുകയും ചെയ്തു.

Read Also: ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത് 112 പേർ: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം

‘സേവ് കുട്ടനാട് മൂവ്മെന്റിനെ എതിർക്കേണ്ട കാര്യമില്ല. ദുരിതമുണ്ടാകുമ്പോൾ പുതിയ സംഘടനകൾ ഉണ്ടാകും. അത് സ്വാഭാവികമാണ്. അവരെ മാവോയിസ്റ്റോ ഭരണകൂട വിരുദ്ധരോ ആയി കണക്കാക്കരുത്. അങ്ങനെ പറയുന്നത് ഏകാധിപത്യ ഭരണകൂടത്തിന്റെ സൂചനകളാണെന്നും’ അദ്ദേഹം വ്യക്തമാക്കി.

വെള്ളപ്പൊക്ക ദുരിതം നീക്കാൻ കുട്ടനാട്ടിൽ ഹ്രസ്വ-ദീർഘകാല പദ്ധതികൾ വേണം. പുഴകളിലേയും കനാലുകളിലേയും എക്കലും ചെളിയും നീക്കണം. ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ റോഡ് നവീകരണത്തിനാണോ സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.

Read Also: സുധാകരന്റെ വീമ്പു പറച്ചിൽ വിനയാകുന്നു? സേവറി നാണു കൊലക്കേസ് വീണ്ടും ചർച്ചയാകുന്നു: സുധാകരനെതിരെ നാണുവിന്റെ കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button