COVID 19Latest NewsNewsIndia

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ കരുതലോടെ വേണം : സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

വാക്സിനേഷന്‍ വേഗത്തിലാക്കാനുളള നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്

ന്യൂഡൽഹി : കോവിഡ് നിയന്ത്രണങ്ങളിൽ അലംഭാവം അരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ കരുതലോടെ വേണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന- കേന്ദ്ര ഭരണപ്രദേശങ്ങളിലെ എല്ലാ ചീഫ്‌ സെക്രട്ടറിമാര്‍ക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല കത്തയച്ചു.

ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതോടെ പലയിടത്തും ആള്‍ക്കൂട്ടമുണ്ടാകുന്നുണ്ടെന്നും ഇതൊഴിവാക്കണമെന്നും ആഭ്യന്തര സെക്രട്ടറിയുടെ കത്തില്‍ പറയുന്നു. ഒപ്പം വാക്സിനേഷന്‍ വേഗത്തിലാക്കാനുളള നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

Read Also  : വീടുകളിൽ മി​ക​ച്ച പ​ഠ​നാ​ന്ത​രീ​ക്ഷം ഒരുക്കണം: ര​ക്ഷി​താ​ക്ക​ള്‍​ക്ക് നിർദേശങ്ങളുമായി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം

ഇളവുകള്‍ അനുവദിച്ചതോടെ ഡൽഹിയിലെ മാർക്കറ്റുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റില്‍പ്പറത്തി ആളുകള്‍ കൂട്ടം കൂടുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഈ വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതി സ്വമേധയ കേസെടുത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമ ലംഘകർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും കടയുടമകളെ ബോധവത്​കരിക്കണമെന്നും അധികൃതരോട് കോടതി​ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button