KeralaLatest NewsIndiaNews

‘ഓഖി കാലത്ത് കടപ്പുറത്ത് പങ്കായവുമായി വന്ന് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതും സുധാകരൻ തന്നെയാണ്’: ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം: ബ്രണ്ണൻ കോളേജിൽ വിദ്യാർഥിരാഷ്ട്രീയത്തിന്റെ ഭാഗമായി പത്തമ്പതു വർഷംമുമ്പ് നടന്ന അടിപിടികളാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിന്റെ ഭരണപക്ഷ പ്രതിപക്ഷ നേതാക്കൾ ചർച്ച ചെയ്യുന്നത്. കെ.പി.സി.സി. പ്രസിഡന്റായി സ്ഥാനമേറ്റശേഷം കെ. സുധാകരൻ മുഴക്കിയ അവകാശവാദങ്ങളും അതിന് മുഖ്യമന്ത്രിയുടെ മറുപടിയുമാണ് അന്നത്തെ സംഘട്ടനങ്ങളുടെ വാദപ്രതിവാദങ്ങളിലേക്ക് കൊണ്ടെത്തിച്ചത്. അവകാശവാദങ്ങൾ അവസാനിക്കാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയെയും കെ സുധാകരനെയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.

Also Read:സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം: കള്ളപ്പണമല്ലെന്ന് കേന്ദ്ര ധനമന്ത്രാലയം

‘ഇനി ഞാനൊരു സത്യം പറയാം. പണ്ട് ഓഖി കാലത്ത് കടപ്പുറത്ത് പങ്കായവുമായി വന്ന് എന്നെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതും ഇതേ സുധാകരൻ തന്നെയാണ്. ഏക്ഷൻ_ഹീറോ_വിജു’, എന്നാണു ശ്രാജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചത്. പിണറായി വിജയനെ ഒറ്റച്ചവിട്ടിനു വീഴ്ത്തിയെന്നും വളഞ്ഞിട്ട് തല്ലിയെന്നും സുധാകരൻ പറഞ്ഞപ്പോൾ ഒരു പ്രത്യേക തരാം ആക്ഷനോട് കൂടിയായിരുന്നു മുഖ്യമന്ത്രി ഇതിനു വാർത്താസമ്മേളനത്തിൽ മറുപടി നൽകിയത്. ഇതിനെയാണ് ശ്രീജിത്ത് പരിഹസിച്ചത്.

വിദ്യാർത്ഥി രാഷ്ട്രീയ നാളുകൾക്ക് ശേഷവും കലുഷിതമായ കണ്ണൂരിലെ സജീവ രാഷ്ട്രീയ കാലത്ത് തന്‍റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ വരെ സുധാകരൻ പദ്ധതിയിട്ടെന്ന് ഇതുവരെ പറയാത്ത ആരോപണം കൂടി പിണറായി ഉന്നയിച്ചതോടെ പ്രതികരണങ്ങളും ചര്‍ച്ചകളും ഇരുവിഭാഗത്തിൽ നിന്നും സജീവമായി. ഇതോടെ, മരം മുറി കേസും മുങ്ങിപ്പോയെന്ന ആരോപണം ബിജെപി ഉന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button