Latest NewsNewsIndia

പഞ്ചാബിൽ കോൺഗ്രസ് എം‌.എൽ‌.എമാരുടെ മക്കൾക്ക് സർക്കാർ ജോലി: തീരുമാനം പിൻവലിക്കണമെന്ന് സുനിൽ ജഖർ

അർജുൻ പ്രതാപ് സിങ് ബജ്‌വയുടെയും ഭിഷാം പാണ്ഡെയുടെയും മക്കളെ പൊലീസ് ഇൻസ്പെക്ടറായും നായിബ് തഹസിൽദാറായും നിയമിക്കാൻ പഞ്ചാബ് സർക്കാർ വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു

ന്യൂഡൽഹി : കോൺഗ്രസ് എം‌.എൽ‌.എമാരുടെ മക്കൾക്ക് സർക്കാർ ജോലി നൽകാനുള്ള പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ്. കോൺഗ്രസ് മേധാവി സുനിൽ ജഖറും രണ്ട് എം‌.എൽ‌.എമാരുമാണ് തീരുമാനത്തിനെതിരെ രംഗത്തെത്തിയത്. എന്നാൽ തീരുമാനം പിൻവലിക്കാൻ അമരീന്ദർ സിങ് വിസമ്മതിച്ചു എന്നാണ് റിപ്പോർട്ട്.

കോൺഗ്രസ് എം‌.എൽ‌.എമാരായ അർജുൻ പ്രതാപ് സിങ് ബജ്‌വയുടെയും ഭിഷാം പാണ്ഡെയുടെയും മക്കളെ പൊലീസ് ഇൻസ്പെക്ടറായും നായിബ് തഹസിൽദാറായും നിയമിക്കാൻ പഞ്ചാബ് സർക്കാർ വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു. അവരുടെ മുത്തച്ഛന്മാരെ ഭീകരർ കൊലപ്പെടുത്തിയിരുന്നു.

Read Also  :  രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് രേഖപ്പെടുത്തിയത് 81 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

‘രണ്ട് കോൺഗ്രസ് എം‌.എൽ‌.എമാരുടെ മക്കളുടെ ജോലി സംബന്ധിച്ച പഞ്ചാബ് മന്ത്രിസഭാ തീരുമാനം റദ്ദാക്കുന്നതിൽ ഒരു ചോദ്യവുമില്ല. ഇത് അവരുടെ കുടുംബത്തിന്റെ ത്യാഗത്തിനുള്ള നന്ദിയുടെയും നഷ്ടപരിഹാരത്തിന്റെയും ഒരു ചെറിയ സഹായം മാത്രമാണ്. ഈ തീരുമാനത്തിന് ചിലർ രാഷ്ട്രീയ നിറം നൽകുന്നത് ലജ്ജാകരമാണ്’– മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രവീൻ തുക്രാൽ പറഞ്ഞു.

എന്നാൽ, സർക്കാർ തീരുമാനം ധാർമികതയ്ക്കും സംസ്കാരത്തിനും എതിരാണെന്നും മുഖ്യമന്ത്രി തീരുമാനം മാറ്റണമെന്നും സുനിൽ ജഖർ പറഞ്ഞു. തന്റെ കസേര സംരക്ഷിക്കാനായി കോൺഗ്രസ് എം‌.എൽ‌.എമാരുടെ വിശ്വസ്തത നേടാനുള്ള ശ്രമമാണ് ഇത്. സംസ്ഥാന മന്ത്രിസഭ തീരുമാനം തിരുത്തണമെന്ന് കോൺഗ്രസ് എം‌.എൽ‌.എ കുൽജിത് നാഗ്ര ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button