Latest NewsNewsIndia

ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാരപരിധിയില്‍ നിന്നും മാറ്റാന്‍ നീക്കം

കര്‍ണാടകയിലേയ്ക്ക് മാറ്റണമെന്ന് കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ

തിരുവനന്തപുരം :ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന നിയമപരിഷ്‌ക്കാരങ്ങള്‍ക്കെതിരെ കടുത്ത എതിര്‍പ്പ് നേരിടുന്നതോടെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാരപരിധിയില്‍ നിന്ന് മാറ്റാന്‍ നീക്കം നടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാനാണ് നീക്കമെന്ന് ഉദ്യോഗസ്ഥരെ അധികരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതായാണ് വിവരം.

Read Also : ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉചിതമായ സമയത്ത്: ഇപ്പോൾ സാഹചര്യമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ

കേന്ദ്രഭരണ പ്രദേശങ്ങള്‍ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരേണ്ടതെന്ന് നിശ്ചയിക്കുന്നത് പാര്‍ലമെന്റാണ്. ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കിയ ഭരണ പരിഷ്‌കാരങ്ങളും അതിനെത്തുടര്‍ന്നുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ പശ്ചാത്തലത്തിലാണ് അധികാര പരിധി കര്‍ണാടകയിലേക്ക് മാറ്റാന്‍ ലക്ഷദ്വീപ് ഭരണകൂടം നീക്കങ്ങള്‍ ആരംഭിച്ചത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ശുപാര്‍ശയില്‍ കേന്ദ്രത്തിന് തീരുമാനം എടുക്കേണ്ടിവരും. പാര്‍ലമെന്റ് ചേര്‍ന്നാണ് ഇത് നടപ്പാക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button