കുളത്തുപ്പുഴ : ഭാര്യ നൽകിയ പീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത സമയത്ത് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന ഭാര്യയുടെ പരാതിയിലാണ് 23-കാരനായ ഭർത്താവിനെ പോക്സോ അടക്കം വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
അടുത്ത ബന്ധുക്കൾ കൂടിയായ ഇരുവർക്കും വിവാഹത്തിന് മുമ്പാണ് കുഞ്ഞ് ജനിച്ചത്. യുവതിക്ക് പതിനെട്ട് വയസ് തികഞ്ഞതോടെ നിയമപരമായി വിവാഹിതരാവുകയും ചെയ്തു. എന്നാൽ ഇതിനു ശേഷം കുടുംബകലഹം പതിവായി. ഇതോടെ കഴിഞ്ഞ ഏപ്രിലില്‍ ഭാര്യ പരാതിയുമായി പൊലീസിനെ സമീപിച്ചു. പരാതി അനുസരിച്ച് പൊലീസ് കേസെടുക്കുകയും ചെയ്തു.
Read Also : ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ പണം ആവശ്യപ്പെട്ടതായി ആരോപണം
ഭാര്യാപിതാവിനൊപ്പം മുംബൈയിലായിരുന്നു ദമ്പതികൾ കഴിഞ്ഞിരുന്നത്. എന്നാൽ കലഹം മൂത്തതോടെ യുവാവ് നാട്ടിലേക്ക് മടങ്ങിയെത്തി. ഇതറിഞ്ഞ് ഭാര്യയും ബന്ധുക്കളും പൊലീസിന് രഹസ്യവിവരം നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായത്.
Post Your Comments