Latest NewsNewsIndiaCrime

ആശുപത്രിയിൽ മൃതദേഹം പോസ്​റ്റ്​മോർട്ടം നടത്താൻ പണം ആവശ്യപ്പെട്ടതായി ആരോപണം

ലഖ്​നോ: യുപിയിലെ കെ.ജി.എം.യു ആശുപത്രിയിൽ മൃതദേഹം പോസ്​റ്റ്​മോർട്ടം ചെയ്യുന്നതിന്​ പണം ആവശ്യപ്പെട്ടുവെന്ന്​ ആരോപണം. ഇതുമായി ബന്ധപ്പെട്ട വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്​. ആശുപത്രി ജീവനക്കാരിൽ ഒരാൾ 3800 രൂപ ആവശ്യപ്പെട്ടുവെന്നാണ്​ മരിച്ചയാളുടെ ബന്ധുക്കൾ പരാതിയിൽ പറയുന്നത്.

മരിച്ചയാളുടെ ബന്ധുക്കളുടെ അടുത്തേക്ക്​ ഒരാൾ എത്തുന്നതും​ പണം ചോദിക്കുന്നതുമായ വീഡിയോയാണ് ​ ഇതുമായി ബന്ധപ്പെട്ട്​ പ്രചരിക്കുന്നത്​. വീഡിയോയിൽ മൃതദേഹം നിലത്ത്​ കിടത്തിയിരിക്കുന്നതും കാണാൻ ​ സാധിക്കും. അതേസമയം ജീവനക്കാരിൽ ആരും പണം ആവശ്യപ്പെട്ടിട്ടില്ലെന്ന്​ ആശുപത്രി അധികൃതർ പറഞ്ഞു.

മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള പണമാണ്​ ബന്ധുക്കളോട്​ ആവശ്യപ്പെട്ടത്​. ഇത്തരത്തിൽ പണം ആവശ്യപ്പെട്ടയാൾ ആശുപത്രി ജീവനക്കാരനല്ല. കെ.ജി.എം.യു ആശുപത്രി പോസ്​റ്റ്​മോർട്ടത്തിന്​ പണം വാങ്ങാറില്ലെന്നും വക്​താവ്​ സുധീർ കുമാർ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട്​ മരിച്ചയാളുടെ കുടുംബം ജില്ല മജിസ്​ട്രേറ്റിനും പൊലീസ്​ കമ്മീഷണർക്കും പരാതി നൽകി​. മദ്യപിച്ചാണ്​ ആശുപത്രി ജീവനക്കാർ പോസ്​റ്റ്​മോർട്ടം നടത്തുന്നതെന്നും പരാതിയിൽ വ്യക്തമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button