ന്യൂഡൽഹി : കോവിഡ് രോഗബാധ 15 മിനിറ്റിനുള്ളില്‍ കണ്ടെത്തുന്ന ദ്രുത ആന്റിജന്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍.
Read Also : അന്തരിച്ച മോഹനന്‍ വൈദ്യരുടെ കോവിഡ് പരിശോധന ഫലം പുറത്ത്
ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ ഒരു സ്വകാര്യ കമ്പനിയാണ് ഇത് വികസിപ്പിച്ചെടുത്തത്. പുതിയ കിറ്റിന്റെ സഹായത്തോടെ, ഒരാള്‍ക്ക് 15 മിനിറ്റിനുള്ളില്‍ കൊറോണ ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താന്‍ കഴിയും.
മൂക്കിലെ സ്രവങ്ങള്‍ ഉപയോഗിച്ചാണ് കോവിഡ് രോഗബാധയുടെ സാന്നിധ്യം കിറ്റ് വഴി കണ്ടെത്തിയത്. ദ്രുത ആന്റിജന്‍ ടെസ്റ്റ് കിറ്റിന്റെ സംവേദനക്ഷമത 85 ശതമാനമാണെന്ന് കണ്ടെത്തി. കിറ്റിന് ഐസിഎംആറിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞു.
Post Your Comments