ആറ്റിങ്ങൽ: മദ്യപിച്ച് ലക്കുകെട്ട് ബസ് ഓടിച്ച് അപകടങ്ങൾ സൃഷ്ടിച്ചതിന് ആറ്റിങ്ങൽ പൊലീസ് പിടികൂടിയ ബസ് ഡ്രൈവർ കുറക്കട എസ് വി ഭവനിൽ ശ്യാം (32) ന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആറ്റിങ്ങൽ– വെഞ്ഞാറമൂട് റൂട്ടിൽ സർവീസ് നടത്തുന്ന കാർത്തിക ബസിലെ ഡ്രൈവറാണ് ശ്യാം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്.
ഇരുപതോളം യാത്രക്കാരുമായി അമിത വേഗത്തിൽ പാഞ്ഞ ബസ് മൂന്ന് കാറുകളിൽ ഇടിച്ചതായി പൊലീസ് പറഞ്ഞു. വാഹനങ്ങൾക്ക് സാരമായ കേടുണ്ടായി. നിർത്താതെ പാഞ്ഞ ബസ് ആറ്റിങ്ങൽ സ്വകാര്യ ബസ് ഡിപ്പോയിൽ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ ടി. രാജേഷ്കുമാർ അറിയിച്ചു.
Post Your Comments