തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ശനിയാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4,165 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1,269 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2121 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 9405 പേർ സംസ്ഥാനത്ത് മാസ്ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 57 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: ആരോഗ്യപ്രവർത്തകരെ അക്രമിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശവുമായി കേന്ദ്രസർക്കാർ
തിരുവനന്തപുരം സിറ്റിയിൽ 457 കേസുകൾ രജിസ്റ്റർ ചെയ്തു. 26 പേരാണ് അറസ്റ്റിലായത്. 129 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 656 കേസുകൾ രജിസ്റ്റർ ചെയ്യുകയും 356 പേർ അറസ്റ്റിലാകുകയും 491 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 932 കേസുകളും കൊല്ലം സിറ്റിയിൽ 1,043 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 457, 26, 129
തിരുവനന്തപുരം റൂറൽ – 656, 356, 491
കൊല്ലം സിറ്റി – 1043, 81, 32
കൊല്ലം റൂറൽ – 932, 30, 91
പത്തനംതിട്ട – 46, 36, 95
ആലപ്പുഴ- 48, 19, 217
കോട്ടയം – 157, 182, 116
ഇടുക്കി – 94, 23, 24
എറണാകുളം സിറ്റി – 114, 54, 23
എറണാകുളം റൂറൽ – 118, 15, 185
തൃശൂർ സിറ്റി – 86, 96, 66
തൃശൂർ റൂറൽ – 17, 18, 171
പാലക്കാട് – 74, 86, 26
മലപ്പുറം – 93, 90, 9
കോഴിക്കോട് സിറ്റി – 36, 0, 18
കോഴിക്കോട് റൂറൽ – 56, 70, 6
വയനാട് – 43, 1, 20
കണ്ണൂർ സിറ്റി – 65, 65, 32
കണ്ണൂർ റൂറൽ – 10, 0, 69
കാസർഗോഡ് – 20, 21, 301
Read Also: ശത്രുവിന്റെ ശത്രു മിത്രം: ചൈനയുടെ സഹായത്തോടെ മാദ്ധ്യമ സ്ഥാപനം ആരംഭിക്കാനൊരുങ്ങി പാകിസ്താന്
Post Your Comments