ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്കു ശേഷം ജമ്മുകശ്മീരില്‍ സര്‍വ്വകക്ഷി യോഗം ചേരുന്നു. ഇതിനായി നടപടി എടുത്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസും സിപിഎമ്മും ഒരു പോലെ സ്വാഗതം ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുമായി നടക്കുന്ന ആദ്യ കൂടിക്കാഴ്ചയായിരിക്കും ഇത്. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷ മെഹബൂബ മുഫ്തി ജൂണ്‍ 24 ന് ന്യൂഡല്‍ഹിയില്‍ ഉന്നത നേതൃത്വവുമായി യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതായി അറിയിച്ചിട്ടുണ്ട്. 24 ന് നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പങ്കെടുക്കും.
Read Also : ഐഷ സുൽത്താന ലക്ഷദ്വീപിൽ: ഐഷയ്ക്ക് ആവശ്യമായ നിയമസഹായങ്ങളും നൽകുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം
സുരക്ഷാസാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാനുള്ള നീക്കം. നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. ആവശ്യമെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം.
Post Your Comments