Latest NewsNewsIndia

മോഷണക്കേസിൽ അറസ്റ്റിലായ 45കാരി കസ്റ്റഡിയിൽ മരിച്ചു

ഹൈദരാബാദ്​: തെലങ്കാനയിൽ 45കാരി പൊലീസ്​ കസ്റ്റഡിയിൽ മരിച്ചു. മോഷണക്കേസിൽ അറസ്റ്റ്​ ചെയ്ത യുവതി പൊലീസ്​ മർദ്ദനത്തെ തുടർന്നാണ്​ മരിച്ചതെന്ന്​ ബന്ധുക്കൾ ആരോപണം ഉന്നയിച്ചു. അതേസമയം ആരോപണങ്ങൾ പൊലീസ്​ നിഷേധിച്ചു.

മോഷണക്കേസുമായി ബന്ധപ്പെട്ടാണ്​ യേശമ്മയെയും മകനെയും ശനിയാഴ്ച അഡ്ഡാഗൂർ പൊലീസ്​ സ്​റ്റേഷനിൽ എത്തിച്ചതെന്ന്​ യദാദ്രി ഡി.സി.പി പറഞ്ഞു. സ്​റ്റേഷനിൽ വെച്ച്​ യുവതി ബോധരഹിതയാകുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും വിദഗ്​ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക്​ കൊണ്ടുപോയെങ്കിലും മരിച്ചതായി ഡി.സി.പി പറഞ്ഞു.

എന്നാൽ പൊലീസ്​ ഒരു ദിവസം മുമ്പ്​ തന്നെ യുവതിയെ കസ്റ്റഡിയിൽ എടുത്തിരുന്നതായും മർദ്ദനത്തെ തുടർന്നാണ്​ അവർ മരിച്ചതെന്നും ബന്ധുക്കൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button