ബെയ്ജിംഗ്: 28 മണിക്കൂറിനുള്ളിൽ 10 നില കെട്ടിടം നിർമ്മിച്ച് ചൈന. ചാങ്ഷാ നഗരത്തിലാണ് 28 മണിക്കൂറുകൾ കൊണ്ട് 10 നില കെട്ടിടം പണിതുയർത്തിയത്. ബ്രോഡ് ഗ്രൂപ്പ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയാണ് ഇത്തരമൊരു നിർമ്മാണ പ്രവർത്തനം നടത്തിയത്. കെട്ടിട നിർമ്മാണത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
Read Also: കെ.കെ ശൈലജ ടീച്ചറെ പാര്‍ട്ടി ഒതുക്കുന്നു, അര്‍ഹിക്കുന്ന പ്രശംസ ലഭിക്കുന്നില്ല : കുറിപ്പ് വൈറല്‍
ബ്രോഡ് ഗ്രൂപ്പ് തന്നെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പദ്ധതിക്കായി മുൻകൂട്ടി നിർമിച്ച നിർമാണ സംവിധാനങ്ങൾ ഉപയോഗിച്ചാണ് പത്ത് നില കെട്ടിടം 28 മണിക്കൂറുകൾക്കുള്ളിൽ പൂർത്തീകരിക്കുന്നത്. കെട്ടിടത്തിനു വേണ്ട മുറികളും മറ്റ് കെട്ടിട മൊഡ്യൂളുകളും നേരത്തെ തന്നെ ഒരു ഫാക്ടറിയിൽ തയാറാക്കിയിരുന്നു. ഈ ഭാഗങ്ങളെല്ലാം ട്രക്കുകളിൽ സൈറ്റിലേക്ക് കൊണ്ടുപോയി യോജിപ്പിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. ഓരോ കെട്ടിട മൊഡ്യൂളിനും ഷിപ്പിംഗ് കണ്ടെയ്‌നറിന് സമാനമായ അളവുകളാണ്. അതിനാൽ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ വളരെ എളുപ്പമായിരുന്നു.
വേണ്ട ഭാഗങ്ങളെല്ലാം നേരത്തെ തന്നെ നിർമാണ സ്ഥലത്ത് എത്തിക്കുകയും പിന്നീട് യൂണിറ്റുകൾ പരസ്പരം ബന്ധിപ്പിച്ചു വയ്ക്കുകയുമായിരുന്നു. സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് കമ്പനി ഇത് സാധ്യമാക്കിയത്.
Post Your Comments