KeralaLatest NewsNews

ഭർത്താവിന്‍റെ പാൻ പരാഗ് ഉപയോഗം സഹിക്കാൻ കഴിയുന്നില്ല: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടി വീട്ടമ്മ

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടിയത്

കോട്ടയം : ഭർത്താവിന്‍റെ പാൻപരാഗ് ഉപയോഗത്തെ തുടർന്ന് കാമുകനൊപ്പം ഒളിച്ചോടി വീട്ടമ്മ. പൂവക്കുളത്തു നിന്നു മുങ്ങി ഷൊർണ്ണൂരിൽ പൊങ്ങിയ വീട്ടമ്മയെ ഇന്നലെ വൈകിട്ട് രാമപുരം പൊലീസ് സ്റ്റേഷനിൽ ഹാജരായി.

ഭർത്താവിന്റെ മദ്യപാനവും പാൻപരാഗ് ഉപയോഗവും മൂലം മനംമടുത്ത താൻ ഒരു വർഷം മുമ്പ് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പാലക്കാട് മണ്ണാർക്കാട് സ്വദേശിക്കൊപ്പമാണ് വീടുവിട്ടതെന്നാണ് യുവതിയുടെ മൊഴി. പൂവക്കുളത്തെ വീട്ടിൽ ഭർത്താവിനൊപ്പം പുലർച്ചെ 4 മണി വരെ കിടന്നുറങ്ങി. തുടർന്ന് ബാത്ത് റൂമിൽ പോകാനെന്ന വ്യാജേന എഴുന്നേറ്റ് പുറത്തിറങ്ങി. നേരത്തേ പറഞ്ഞുറപ്പിച്ച പ്രകാരം കാമുകൻ പുലർച്ചെ വീടിനു സമീപത്തെ വഴിയിൽ കാറുമായി കാത്തു നിന്നിരുന്നു. തന്റെ ഫോണിലെ സിം കഴിഞ്ഞയാഴ്ച ഭർത്താവ് ഒടിച്ചു കളഞ്ഞിരുന്നതിനാൽ ഭർത്താവിന്റെ ഫോണിലെ സിമ്മും അടിച്ചുമാറ്റിയാണ് സ്ഥലം വിട്ടത്. പോയ പോക്കിൽ വഴിയിൽ കണ്ട ഒരു ക്ഷേത്രത്തിൽ വച്ച് തങ്ങൾ വിവാഹിതരായെന്നും യുവതി പൊലീസിനോടു പറഞ്ഞു.

Read Also  :   വിദേശത്ത് പോകുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കും: ആരോഗ്യ മന്ത്രി

ഇന്നലെ കാമുകനൊപ്പമാണ് യുവതി രാമപുരം പൊലീസ് സ്റ്റേഷനിലെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് പരാതിപ്പെട്ട ഭർത്താവും എത്തിയിരുന്നു. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പൊലീസ് ഓൺലൈനിലൂടെ പാലാ കോടതിക്കു മുമ്പാകെ യുവതിയെ ഹാജരാക്കി. കാമുകനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് യുവതി അറിയിച്ചതോടെ കോടതി അതിന് അനുമതി നൽകി. ഇതോടെ സ്റ്റേഷനിലെത്തിയ ഭർത്താവ് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button